Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് നാല് ലക്ഷം കോവിഡ് വാക്‌സിൻ കൂടി എത്തുന്നു, തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വിതരണം ചെയ്യും; സ്വകാര്യ ആശുപത്രികളുടെ യോഗം ശനിയാഴ്ച

സംസ്ഥാനത്ത് നാല് ലക്ഷം കോവിഡ് വാക്‌സിൻ കൂടി എത്തുന്നു, തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വിതരണം ചെയ്യും; സ്വകാര്യ ആശുപത്രികളുടെ യോഗം ശനിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് വാക്‌സിൻ കൂടി എത്തുന്നു. തിരുവനന്തപുരത്ത് രാത്രിയോടെ ഇൻഡിഗോ വിമാനത്തിൽ 2.5 ലക്ഷം കൊവിഷീൽഡ് വാക്‌സിൻ എത്തിച്ചേരും. എറണാകുളം മേഖലയിൽ 1.5 ലക്ഷം ഡോസ് വാക്‌സീൻ എത്തി.

കൊവിഷീൽഡ് വാക്‌സീനാണ് എത്തിയത്. തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വാക്‌സിൻ നൽകിക്കൊണ്ട് ക്ഷാമം മറികടക്കാനാണ് തീരുമാനം.

അതേസമയം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് ഏകീകരിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരക്ക് ന്യായം ആകണം. സ്വകാര്യ ആശുപത്രികളുടെ യോഗം ശനിയാഴ്ച വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP