Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

കുട്ടികൾക്കുള്ള കുത്തിവയ്പ് സെപ്റ്റംബറോടെ; ഫൈസർ, കോവാക്‌സിൻ, സൈഡസ് വാക്‌സിൻ ഡോസുകൾ നൽകി തുടങ്ങാൻ കഴിയുമെന്ന് എയിംസ് മേധാവി

കുട്ടികൾക്കുള്ള കുത്തിവയ്പ് സെപ്റ്റംബറോടെ; ഫൈസർ, കോവാക്‌സിൻ, സൈഡസ് വാക്‌സിൻ ഡോസുകൾ നൽകി തുടങ്ങാൻ കഴിയുമെന്ന് എയിംസ് മേധാവി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് സെപ്റ്റംബറോടെ തയാറാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേരിയ. സെപ്റ്റംബർ ആദ്യവാരത്തോടെ ഫൈസർ, കൊവാക്‌സിൻ, സൈഡസ് എന്നിവയുടെ ഡോസുകൾ കുട്ടികൾക്ക് നൽകി തുടങ്ങാനാകുമെന്നാണ് ഡോ. ഗുലേരിയ വ്യക്തമാക്കിയത്.

സൈഡസിന്റെ ട്രയൽ ഇതിനോടകം കഴിഞ്ഞെന്നാണ് മനസിലാക്കുന്നത്. അടിയന്തര ഉപയോഗത്തിനായുള്ള അനുമതി കാത്തിരിക്കുകയാണവർ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ട്രയൽ ഓഗസ്റ്റ്, സെപ്റ്റംബറോടെ പൂർത്തിയാകും. ആ സമയമാകുന്‌പോൾ അനുമതി ലഭിക്കുകയും ചെയ്യും.

ഫൈസർ വാക്‌സിൻ ഇതിനോടകം അനുമതി നേടിക്കഴിഞ്ഞു. സെപ്റ്റംബറോടെ കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് പകരുന്നതിന് തടയിടാൻ ഇത് കൂടുതൽ സഹായിക്കും എയിംസ് മേധാവി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP