Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശൂരിൽ ഇന്ന് ആറ് പേർക്ക് കോവിഡ്; 22 പേർ രോഗമുക്തരായി; ചികിത്സയിൽ കഴിയുന്നവർ 131

തൃശൂരിൽ ഇന്ന് ആറ് പേർക്ക് കോവിഡ്; 22 പേർ രോഗമുക്തരായി; ചികിത്സയിൽ കഴിയുന്നവർ 131

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ജില്ലയിൽ ഇന്ന് 22 പേർ കോവിഡ് രോഗമുക്തരായതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 131 ആയി. ഇന്ന് ആറ് പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നാല് പേരുമാണ് രോഗമുക്തരായത്.

വ്യാഴാഴ്ചയും സമ്പർക്കം വഴി ആർക്കും രോഗം ബാധിച്ചില്ല. ജൂൺ നാലിന് ദുബായിൽനിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24), ജൂൺ 12 ന് കുവൈറ്റിൽനിന്ന് വന്ന ഒല്ലൂർ സ്വദേശി (26), ജൂൺ 13 ന് കുവൈറ്റിൽനിന്ന് വന്ന മറ്റത്തൂർ സ്വദേശി (29), ജൂൺ ഒൻപതിന് ഗുജറാത്തിൽനിന്ന് വന്ന മുണ്ടൂർ സ്വദേശി (36), പെരുവല്ലൂർ സ്വദേശി (50), ജൂൺ 15ന് കുവൈറ്റിൽനിന്ന് വന്ന മുല്ലശേരി സ്വദേശി (41)എന്നിവർക്കാണ് രോഗം ബാധിച്ചത്.

തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12,417 പേരും ആശുപത്രികളിൽ 187 പേരും ഉൾപ്പെടെ 12,604 പേരാണ് നിരീക്ഷണത്തിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP