Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് 20 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്; തിരുവനന്തപുരത്ത് എട്ട് പേർക്കും കണ്ണൂരിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്കും കോഴിക്കോട്ട് മൂന്ന് പേർക്കും രോഗം; തൃശൂരിൽ നാല് കെ.എസ്.ഇ ജീവനക്കാരും രോഗം സ്ഥിരീകരിച്ചവരിൽ; ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 885 പേർക്ക്; ജാഗ്രതയോടെ കേരളം  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം ബാധിച്ചു. തിരുവനന്തപുരത്ത് എട്ട് പേർക്കും കണ്ണൂരിൽ അഞ്ച് പേർക്കും കോഴിക്കോട് മൂന്ന് പേർക്കും ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂരിലെ നാല് കെഎസ്ഇ ജീവനക്കാർക്കും, ഒരു കെഎൽഎഫ് ജീവനക്കാരനും, എറണാകുളം ഐഎന്എച്ച്എസിലെ 20 ജീവനക്കാർക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേർന്നുള്ളതാണിത്. ഇന്നലെ സാങ്കേതിക കാരണങ്ങളാൽ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.ഇന്ന് പുറത്തുവിട്ട കണക്കിൽ 1,162 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളത്ത് ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലത്ത് ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവരുടെ മരണമാണ് മരണപ്പട്ടികയിൽ ചേർത്തത്. ഇതോടെ ആകെ മരണം 73 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ള ത്. 13,027 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1292 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകൾ പരിശോധിച്ചു.
തിരുവനന്തപുരം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഫലമാണ് വ്യാഴാഴ്ച പൂർണമാകാതിരുന്നത്. ഈ ജില്ലകളിലെ ഇന്ന് പുറത്തുവിടുന്ന കണക്ക് ഇന്നലത്തെ കൂടി ചേർത്താണിത്.

സമ്പർക്ക രോഗികൾ-തിരുവനന്തപുരം-320, എറണാകുളം-132, പത്തനംതിട്ട-130, വയനാട്-124, കോട്ടയം-89, കോഴിക്കോട്-84, പാലക്കാട്-83, മലപ്പുറം-75, തൃശൂർ-60, ഇടുക്കി-59 , കൊല്ലം-53, കാസർഗോഡ്-52, ആലപ്പുഴ-35, കണ്ണൂർ-14

തിരുവനന്തപുരം-311, പത്തനംതിട്ട-127, വയനാട്-124, എറണാകുളം-109, കോട്ടയം-85, കോഴിക്കോട്-75, പാലക്കാട്-65, മലപ്പുറം-63, തൃശൂര്-48, കാസർഗോഡ് -48, കൊല്ലം-44, ഇടുക്കി-30, ആലപ്പുഴ-29, കണ്ണൂർ-4

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP