Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

കോവിഡ് കാലത്ത് റോഡരികിൽ അവശനിലയിൽ കണ്ട വൃദ്ധൻ മരണമടഞ്ഞു; ചികിത്സ നൽകി വീട്ടിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സംഭവം മലപ്പുറം എടപ്പാളിൽ; കാണാതായ വേലായുധനെ ബന്ധുക്കളുടെ പരാതിയിൽ കണ്ടെത്തിയത് രണ്ടുദിവസം മുമ്പ്

കോവിഡ് കാലത്ത് റോഡരികിൽ അവശനിലയിൽ കണ്ട വൃദ്ധൻ മരണമടഞ്ഞു; ചികിത്സ നൽകി വീട്ടിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല;  സംഭവം മലപ്പുറം എടപ്പാളിൽ; കാണാതായ വേലായുധനെ ബന്ധുക്കളുടെ പരാതിയിൽ കണ്ടെത്തിയത് രണ്ടുദിവസം മുമ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് കാലത്ത് റോഡരികിൽ അവശനിലയിൽ കണ്ട വൃദ്ധന് ചികിത്സ നൽകി വീട്ടിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവം മലപ്പുറം എടപ്പാളിൽ. രണ്ടു ദിവസം മുമ്പ് കാണാതായ വേലായുധനെ ബന്ധുക്കൾ അന്വേഷിച്ചുവരികയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ തന്നെ ബന്ധുക്കൾക്കും രണ്ടുദിവസം മുമ്പ് കാണാതായ വേലായുധനെ കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. റോഡരികിൽ അവശനിലയിൽ കടന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചികിത്സ നൽകി ബന്ധുക്കളോടൊപ്പം വീട്ടിലാക്കിയ വെങ്ങിനിക്കര മൂലയിൽ വേലായുധൻ എന്ന മാനു (68) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം എടപ്പാൾ പഞ്ചായത്ത് ഓഫീസ് പരിസരത്ത് അവശനിലയിൽ കിടന്നിരുന്ന വേലായുധനെ ആരോഗ്യ വകുപ്പ് അധികൃതർ എടപ്പാൾ ഗവർമെന്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് ബന്ധുക്കളെ കണ്ടെത്തി വീട്ടിലയക്കുകയായിരുന്നു.വേലായുധനെ കാണാതായതിനെ തുടർന്ന് രണ്ട് ദിവസമായി ബന്ധുക്കൾ അന്വേഷിച്ച് വരികയായിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെയാണ് വേലായുധൻ മരിച്ചത്. ഭാര്യ: കമലാക്ഷി, മക്കൾ: രാജേഷ്, ഷാജി, രാജി

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും വ്യാപകമായി ആളുകൾ ഇപ്പോഴും പുറത്തിറങ്ങി സഞ്ചരിക്കുന്നുണ്ട്. രാജ്യംവൻവിപത്തിനെ നേരിടുന്ന സമയത്ത് മനുഷ്യജീവനുപോലും വിലകൽപിക്കാൻ കഴിയാതെ നിരവധിപേർ സമാനമായ രീതിയിൽ യാത്രചെയ്യുന്നുണ്ടെന്നും ഇവർക്ക് ഇപ്പോഴും കാര്യഗൗരവം മനസ്സിലാക്കുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇറച്ചിയും, മീനും വാങ്ങാനാണെന്ന് പറഞ്ഞു വരുന്നവരുടെ വീടിനടത്തു ഇത്തരം കടകൾ ഉണ്ടായിട്ടും കീലോമീറ്ററുകൾ താണ്ടിവരുന്ന അവസ്ഥയാണ് പരിശോധനാസമയത്തുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. ഇതിന് പുറമെ പഴയ മരുന്ന് ചീട്ടും, പഴയ മരുന്നുമായി പൊലീസിനെ കബളപ്പിക്കാനിറങ്ങിയവരും ഉണ്ട്. പലരും അസുഖത്തെയോ, വ്യാപനത്തെയോ ഭയക്കുന്നില്ലെന്നും ഇവർക്ക് പൊലീസിന്റെ പരിശോധന മാത്രമാണ് ഭയമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം ചെമ്മാട്ട് പൊലീസുദ്യോഗസ്ഥർ പരിശോധന നടത്തുന്നതിന് തൊട്ടടുത്ത സ്ഥലത്താണ് തമിഴ്‌നാട്ടുകാരനായ തൊഴിലാളി ക്വാർട്ടേഴ്സിൽ കുഴഞ്ഞുവീണ് മരിച്ചത്. നിരോധനാജ്ഞ കാരണം ക്വാർട്ടേഴ്സിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത ഇതര സംസ്ഥാന തൊഴിലാളികൾ റൂമിൽ ഫോണിൽ ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിയിലാണ് തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി പരേതനായ സൂപ്പയ്യ മകൻ ഇളയ രാജ (46) കുഴഞ്ഞു വീണത്. റോഡ്പരിശോധന കഴിഞ്ഞ ഇതുവഴിപോകുകയായിരുന്ന അഡീഷണൽ എസ്‌ഐ ശിവസാനും മറ്റുപൊലീസുകാരും റോഡിൽ ഓടിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടത്. സംഭവ സ്ഥലത്തു മറ്റു വാഹനസൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഉടൻതന്നെ പൊലീസ് ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും വാഹനത്തിൽ കയറ്റുമ്പോഴേക്ക് തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അനാവശ്യമായി റോഡുകളിൽ വാഹനങ്ങൾ കറങ്ങുമ്പോഴും ആവശ്യമായ സന്ദർഭങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യങ്ങൾ പലസ്ഥലങ്ങളിലും ലഭ്യമാകാത്തതും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP