Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒമ്പത് പേരിൽ സൈനികനും; രോഗം ബാധിച്ചത് ജമ്മു-കശ്മീരിൽ നിന്ന് എത്തിയ 32 കാരന്; നാട്ടിലെത്തിയത് ജൂൺ 19ന്

തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒമ്പത് പേരിൽ സൈനികനും; രോഗം ബാധിച്ചത് ജമ്മു-കശ്മീരിൽ നിന്ന് എത്തിയ 32 കാരന്; നാട്ടിലെത്തിയത് ജൂൺ 19ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 9പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരുസൈനികനും ഉൾപ്പെടുന്നു. ജമ്മു കശ്മീരിൽ നിന്ന് മുണ്ടനാട് എത്തിയ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജമ്മു കശ്മീരിൽ നിന്ന് 19നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.

നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പുത്തൻതോപ്പ് വള്ളക്കടവ് സ്വദേശിയായ 50കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിൽ പുതുതായി 1412 പേർ രോഗനിരീക്ഷണത്തിലായി. 803 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

2,5013 പേർ വീടുകളിലും 1,813 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 20 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രികളിൽ 166പേർ നിരീക്ഷണത്തിൽ ഉണ്ട്

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

50 വയസ്, സ്ത്രീ, പുത്തൻതോപ്പ് വള്ളക്കടവ് സ്വദേശി, നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു.
43 വയസ്, പുരുഷൻ, കിളിമാനൂർ സ്വദേശി, 26 ന് സൗദിയിൽ നിന്നെത്തി.

52, പുരുഷൻ, കല്ലമ്പലം, 20 ന് സൗദിയിൽ നിന്നെത്തി.
63, പുരുഷൻ, കാരിച്ചറ പള്ളിപ്പുറം, 25 ന് മസ്‌ക്കറ്റിൽ നിന്നെത്തി.

26, പുരുഷൻ, പൗടിക്കോണം, 25 ന് മസ്‌ക്കറ്റിൽ നിന്നെത്തി.

60, പുരുഷൻ, നെയ്യാറ്റിൻകര, 25 ന് മസ്‌ക്കറ്റിൽ നിന്നെത്തി
39, പുരുഷൻ, നെടുമങ്ങാട്, 22 ന് സൗദിയിൽ നിന്നെത്തി.
37, പുരുഷൻ, വള്ളക്കടവ്, 20 ന് സൗദിയിൽ നിന്നെത്തി.
32, പുരുഷൻ, മുണ്ടനാട് ദാലു മുഖം , ആർമി ഓഫീസർ, ജമ്മു കാശ്മീരിൽ നിന്ന് 19 ന് എത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP