Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നു പേരിൽ നിന്ന് 93 പേരിലേക്ക്; സമൂഹവ്യാപന ഭീതിയിൽ കോഴിക്കോട് ജില്ലയിലെ കടത്തനാട് ഭാഗം; കോവിഡ് കണക്ക് ഇനിയും ഉയരും; പ്രദേശം കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റി നടപടികൾ ശക്തമാക്കി പൊലീസും ആരോഗ്യ വകുപ്പും

മൂന്നു പേരിൽ നിന്ന് 93 പേരിലേക്ക്; സമൂഹവ്യാപന ഭീതിയിൽ കോഴിക്കോട് ജില്ലയിലെ കടത്തനാട് ഭാഗം; കോവിഡ് കണക്ക് ഇനിയും ഉയരും; പ്രദേശം കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റി നടപടികൾ ശക്തമാക്കി പൊലീസും ആരോഗ്യ വകുപ്പും

ടി പി ഹബീബ്

കോഴിക്കോട്:രണ്ട് ദിവസം കൊണ്ട് കോഴിക്കോട് ജില്ലയിലെ തൂണേരി, നാദാപുരം മേഖലയിൽ കോവിഡ് പോസിറ്റീവായത് 93 പേർക്ക്. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റും ഒരു അംഗവും അസിസ്റ്റന്റ് സെക്രട്ടറിയും പോസീറ്റീവായവരിൽ വരും. മൂന്നു പേരിൽ നിന്നാണ് ഇത്രയും പേരിലേക്ക് രോഗം പടർന്നത് എന്നതിനാൽ സമൂഹവ്യാപനഭീതിയിലാണ് തൂണേരി, നാദാപുരം മേഖല.93 പേരിൽ പേരിൽ അധികവും നാദാപുരം തൂണേരി ഗ്രാമപഞ്ചായത്തിലെ സ്വദേശികളാണ്.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ള നൂറുകണക്കിനാളുകളുണ്ട്. ഇവർക്കായി വാണിമേൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്. വരുംദിവസങ്ങളിൽ കണക്കുകൾ കൂടുമെന്ന സൂചനയാണ് ഇത് നൽകുന്നത്. കോവിഡ് വ്യാപനം മരണവീട്ടിൽനിന്നെന്ന് സംശയം ശക്തമായി ഉയരുന്നുണ്ട്. തൂണേരി പഞ്ചായത്തിലെ പേരോട് സ്വദേശിനിയായ 66-കാരിക്കും 27-കാരനും നാദാപുരം പഞ്ചായത്തിലെ 34-കാരിക്കുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഉറവിടം വ്യക്തമായിരുന്നില്ല. 66-കാരിയായ സ്ത്രീ പെരിങ്ങത്തൂരിലെ ഒരു മരണവീട് സന്ദർശിച്ചിരുന്നു. പിന്നീട് വീടിനടുത്തുള്ള ഒരു മരണവീട്ടിലും സജീവമായി പങ്കെടുത്തു.

ഈ വീട് സന്ദർശിച്ചവർ ഇപ്പോൾ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ ഉണ്ട്. പേരോടുള്ള 27-കാരനും ഈ വീട്ടിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഈ വീട്ടിലെത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് രോഗവ്യാപനം നടന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവിഭാഗം. രോഗലക്ഷണങ്ങൾ കണ്ട് പരിശോധന നടത്തിയപ്പോൾ 11-ന് രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേസമയം തന്നെ നാദാപുരം പഞ്ചായത്തിലും 34-കാരിക്ക് പോസിറ്റീവായി. ഇതോടെ ഇവരുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി 13-ന് തൂണേരി പി.എച്ച്.സിയിലും നാദാപുരം ഗവ. ആശുപത്രിയിലും ആന്റിജൻ ടെസ്റ്റ് നടത്തി.

93 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ അവരുടെ സമ്പർക്ക പട്ടിക ആയിരം കടന്നിരിക്കുകയാണ്.അവരുടെ സമ്പർക്ക പട്ടിക എങ്ങനെ തയ്യാറാക്കുമെന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് ഏറെ പ്രയാസപ്പെടുകയാണ്. ഇത്രയം പേർ ഇവിടെ എങ്ങനെ പോയി എന്നതിനുള്ള ഉത്തരം കണ്ടെത്താൻ എളുപ്പം സാധിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP