Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. 13529 തീർത്ഥാടകർ ഇന്നലെ വരെ ശബരിമലയിൽ ദർശനം നടത്തിയെന്നും നിലയ്ക്കലിൽ ഇന്നലെ വരെ നടത്തിയ പരിശോധനയിൽ 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു.

സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപതുപേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടാമെന്നാണ് ബോർഡിന്റെ അഭിപ്രായമെന്ന് എൻ വാസു പറഞ്ഞു. നേരിയ വർധനവ് മാത്രമേ ഉണ്ടാകൂ എന്നും ഇത് സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും എൻ വാസു പറഞ്ഞു.

എന്നാൽ വർധിപ്പിക്കാവുന്ന എണ്ണം എത്രയെന്ന് സർക്കാർ തീരുമാനിക്കണമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.അതിന് ശേഷം വെർച്വൽ ക്യൂ ബുക്കിങ്ങ് തുടങ്ങുമെന്നും എൻ വാസു അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP