Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ്ഭേദമായിട്ടും നാട്ടുകാർ ഒറ്റപ്പെടുത്തുന്നു; പൊതു കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോലും അനുവാദമില്ല; ജില്ലാ കലക്ടർക്കും പൊലീസിനും പരാതി നൽകി യുവതിയും കുടുംബവും

കോവിഡ്ഭേദമായിട്ടും നാട്ടുകാർ ഒറ്റപ്പെടുത്തുന്നു; പൊതു കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോലും അനുവാദമില്ല; ജില്ലാ കലക്ടർക്കും പൊലീസിനും പരാതി നൽകി യുവതിയും കുടുംബവും

എസ് രാജീവ്

തിരുവല്ല: കോവിഡ് ഭേദമായി വീട്ടിൽ മടങ്ങിയെത്തിയ കുടുംബത്തെ നാട്ടുകാരും സമൂഹവും ഒറ്റപ്പെടുത്തുന്നതായി ജില്ലാ കലക്ടർക്കും പൊലീസിലും ബന്ധുക്കളുടെ പരാതി. പൊതു കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോലും സമീപ വാസികൾ കുടുംബാംഗങ്ങളെ സമ്മതിക്കുന്നില്ലെന്നും പരാതി. തിരുവല്ല കടപ്ര 11-ാം വാർഡിൽ സൈക്കിൾമുക്ക് കൊല്ലംപറമ്പിൽ കോളനി നിവാസിയായ ഷൈലജയും (39) കുടുംബവുമാണ് നാട്ടുകാർ ഒറ്റപ്പെടുത്തുന്നുവെന്ന് കാട്ടി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കുവൈറ്റിൽ നിന്ന് മെയ്‌ 27-ന് നാണ് ഷൈലജ നാട്ടിൽ മടങ്ങിയെത്തിയത്. എയർപോർട്ടിൽ നിന്ന് സർക്കാർ സംവിധാന പ്രകാരമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയത്. ആദ്യത്തെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ജൂൺ നാലിന് നടത്തിയ രണ്ടാം പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചികിത്സ പൂർത്തിയാക്കി രണ്ട്തവണ നടത്തിയ പരിശോധനയിലും നെഗറ്റീവായതിനെ തുടർന്ന് 19-ന് വീട്ടിലേക്ക്മടങ്ങി. നാല് സെൻറ് സ്ഥലത്ത് പണിത രണ്ട് മുറി വീട്ടിലാണ് കുടുംബത്തോടൊപ്പം ഷൈലജയുടെ താമസം. കുട്ടിവെള്ളം എടുക്കാൻ പൊതുകിണറാണ് ആശ്രയിക്കുന്നത്. ഇപ്പോൾ വീടിനു പുറത്തിറങ്ങാനോ കുടിവെള്ളം ശേഖരിക്കാനോ കഴിയാത്ത അവസ്ഥയാണെന്നാണ് ഷൈലജ പറയുന്നത്.

പൊതുകിണറിൽനിന്ന് വെള്ളം എടുത്തത് പരാതിക്ക് ഇടയാക്കി. 90 വയസ്സുള്ള മുത്തശ്ശി, 65 വയസ്സുള്ള ഹൃദ്രോഗിയായ അച്ഛൻ, അമ്മ, രണ്ട് കുട്ടികൾ ഇവരെയെല്ലാം നാട്ടുകാർ ഒറ്റപ്പെടുത്തുകയാണ്. ഭർത്താവ് രാജേഷ്കടയിൽ ചെന്നാൽ സാധനം നൽകാൻ കടക്കാർ മടി കാട്ടുന്നതായും പരാതിയിൽ പറയുന്നുണ്ട്. സഹിക്കാവുന്നതിലും അപ്പുറമാണ് രോഗം വന്നതിൻറ പേരിലുള്ള കുറ്റപ്പെടുത്തലുകളെന്നും ഷൈലജ പറയുന്നു. പേരും വിലാസവും ഉൾപ്പെടെ കോവിഡ് രോഗിയാണെന്ന് കാണിച്ച് സമൂഹമാധ്യമങ്ങൾ വഴി ജനപ്രതിനിധി തന്നെ പ്രചാരണം നടത്തിയതായും വീട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ ജില്ലാ കളക്ടർക്കും, പുളിക്കീഴ് പൊലീസിലും പരാതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP