Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഉത്സവം; അഞ്ഞൂറിലധികം പേർക്കെതിരെ കേസെടുത്ത് പരപ്പനങ്ങാടി പൊലീസ്; സ്ഥലത്ത് പണം വച്ച് ചീട്ടുകളിയും; മൂവർസംഘം അറസ്റ്റിൽ; പണവും പിടിച്ചെടുത്തു

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഉത്സവം; അഞ്ഞൂറിലധികം പേർക്കെതിരെ കേസെടുത്ത് പരപ്പനങ്ങാടി പൊലീസ്; സ്ഥലത്ത് പണം വച്ച് ചീട്ടുകളിയും; മൂവർസംഘം അറസ്റ്റിൽ; പണവും പിടിച്ചെടുത്തു

ജംഷാദ് മലപ്പുറം

മലപ്പുറം: ഉത്സവങ്ങളിൽ 200പേർ മാത്രം പങ്കെടുക്കാൻ പാടുള്ളുവെന്ന കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡം നിലനിൽക്കെ ഉത്സവം നടത്താൻ അനുമതിപോലും വാങ്ങാതെ ഉത്സവം നടത്തിയതിന് ഭാരവാഹികളടക്കം അഞ്ഞൂറിലധികംപേർക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം. ഉത്സവങ്ങൾ നടത്തുന്നതിന് പൊലീസിന്റെ അനുമതി വാങ്ങണമെന്ന സർക്കാരിന്റെ നിർദേശത്തിന് വിരുദ്ധമായി ഉത്സവം നടത്തിയ കൊടക്കാട് കൂട്ടുമൂച്ചി പാറക്കൽ കുടുംബക്ഷേത്ര ഉൽസവ കമ്മിറ്റിക്കാർക്കെതിരേയും അതിൽ പങ്കെടുത്തവർക്കെതിരേയുമാണ് പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ വ്യാപന സാധ്യതയുണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. ഉത്സവ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധന അഞ്ഞൂറിലധികംപേർഉൽസവ സ്ഥലത്തുണ്ടായിരുന്നതായും കണ്ടെത്തി. കോവിഡ് രോഗവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിർദേശങ്ങൾ അവഗണിച്ച് അനുമതി വാങ്ങാതെ ഉത്സവം നടത്തിയതിനും രോഗം പകരാൻ ഇടയാവും വിധം ആളുകളെ കൂട്ടംകൂടാൻ സാഹചര്യമൊരുക്കിയതിനുമാണ് 500 ഓളം ആളുകളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.

ഉത്സവപ്പറമ്പിൽ പണംവച്ച് ചീട്ടുകളി നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി പണം വച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന മുബാറക്ക്, ഷഫീഖ്, അസീസ് എന്നിവരെ അറസ്റ്റുചെയ്തിട്ടുണ്ട്. 18,050 രൂപയും പിടിച്ചെടുത്തു. എസ്‌ഐ രാജേന്ദ്രൻനായർ, പൊലീസുകാരായ ധീരജ്, സനിൽ, ആൽബിൻ, വിവേക്, ഷമ്മാസ്, ഫൈസൽ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP