Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറം ജില്ലയിൽ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികൾ 500 കടന്നു; വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും രോഗികൾ നൂറ് കടന്നു; ആലപ്പുഴ ജില്ലയിൽ ആകെ 395 പേർ ചികിത്സ തേടി; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 1,81,784 പേർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 500 കടന്നു.വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നൂറിലധികം രോഗികളാണ് ചികിത്സയിലുള്ളത്.എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിൽ ഉള്ളത് 329 പേരാണ്. ആലപ്പുഴ ജില്ലയിൽ ആകെ 395 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പാലക്കാട്ട് ചികിത്സയിലുള്ളവരുടെ എണ്ണം 328 ആയി.

പാലക്കാട് ജില്ലയിൽ നിന്നുള്ള 59 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 57 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 56 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 50 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 42 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 40 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 39 പേർക്കും, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 19 പേർക്കുവീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 16 പേർക്കും , കോട്ടയം ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 5 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,77,794 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3990 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP