Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു; സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചതിന്റെ മാനസിക വിഷമത്തിലായിരുന്നെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു; സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചതിന്റെ മാനസിക വിഷമത്തിലായിരുന്നെന്ന് ആശുപത്രി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38 )യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇയാൾ ആശുപത്രിയിലെ ശൗചാലയത്തിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന ബിജി വൈകുന്നേരം 6 45 ഓടെയാണ് മരിച്ചത്. കോവിഡ് മുക്തി നേടി ആശുപത്രി വിടാനിരിക്കെയായിരുന്നു ആത്മഹത്യ.

ശൗചാലയത്തിൽ പോയി ഏറേ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ജീവനക്കാർ അനേഷിച്ചപ്പോഴാണ് ആത്മഹത്യ ശ്രമം അറിഞ്ഞത്. കൗൺസിലിംഗിന് ശേഷം ആശുപത്രി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കവേ ആയിരുന്നു ആത്മഹത്യാ ശ്രമം. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇയാളുടെ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് മാനസിക വിഷമത്തിലായിരുന്നു ബിജി എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP