Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാർഹിക നിരീക്ഷണത്തിൽ കഴിയവേ ക്വാറന്റിൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിൽ ക്വാറന്റീനിലാക്കി; ആശുപത്രിയിൽ നിന്നും മുങ്ങി വീട്ടും നാട്ടിൽ; നിരണത്തിന് കോവിഡ് ആശങ്ക

ഗാർഹിക നിരീക്ഷണത്തിൽ കഴിയവേ ക്വാറന്റിൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിൽ ക്വാറന്റീനിലാക്കി; ആശുപത്രിയിൽ നിന്നും മുങ്ങി വീട്ടും നാട്ടിൽ; നിരണത്തിന് കോവിഡ് ആശങ്ക

എസ് രാജീവ്

തിരുവല്ല : ദുബൈയിൽ നിന്നും മടങ്ങിയെത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിയവേ ക്വാറന്റിൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിൽ ക്വാറന്റീനിലാക്കിയ രോഗബാധ സംശയിക്കുന്ന യുവാവ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങി നാട്ടിൽ തിരികെയെത്തിയ സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം ശക്തമാകുന്നു.

ബുധനാഴ്ച രാത്രി 10 മണിയോടെ ആരോഗ്യ പ്രവർത്തകർ ചേർന്ന് നിർബന്ധപൂർവ്വം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ക്വാറന്റീനിലാക്കിയ നിരണം സ്വദേശിയായ യുവാവാണ് ഇന്ന് രാവിലെ 8 മണിയോടെ ആശുപത്രിയിൽ നിന്നും മുങ്ങി നാട്ടിൽ മടങ്ങിയെത്തിയത്. നാട്ടിലെത്തിയ യുവാവ് വീട്ടിൽ കയറാതെ നാട്ടിൽ കറങ്ങി നടക്കുന്നതോടെ ഭീതിയിലായി നാട്ടുകാരും . യുവാവിന് നേരിയ മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസും ആരോഗ്യ പ്രവർത്തകരും. ഭീതിയോടെ നാട്ടുകാരും .

അഞ്ച് ദിവസം മുമ്പ് ദുബൈയിൽ നിന്നും മടങ്ങിയെത്തിയ നിരണം ഒമ്പതാം വാർഡിൽ ചൈതന്യയിൽ പ്രദീപ് കുമാറാണ് ഒരു നാടിനെയാകെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്. ഗാർഹിക നിരീക്ഷണത്തിലിരിക്കെ ക്വാറന്റിൻ ലംഘിക്കുന്നതായ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്നാണ് പി പി ഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ ചേർന്ന് ആംബുലൻസിൽ ബുധനാഴ്ച രാത്രി പ്രദീപിനെ ജില്ലാ ആശുപത്രിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കിയത്.

എന്നാൽ ഇന്ന് രാവിലെ 8 മണിയോടെ കോഴഞ്ചേരിയിൽ നിന്നും ഓട്ടോ റിക്ഷയിൽ നാട്ടിൽ മടങ്ങിയെത്തുകയായിരുന്നു. യുവാവ് നാട്ടിൽ മടങ്ങിയെത്തിയതോടെ ഭയചികിതരായ നാട്ടുകാർ ജനപ്രതിനിധികളെ വിവരമറിയിച്ചു. സംഭവമറിഞ്ഞതിന് പിന്നാലെ ആരോഗ്യ വിഭാഗത്തെയും പൊലീസിനെയും വിവരമറിയിച്ചെങ്കിലും യുവാവിനെ വീണ്ടും ക്വാറന്റീനിലാക്കാനുള്ള നടപടി സ്വീകരിക്കാൻ മണിക്കൂറുകൾ പിന്നിട്ടിട്ടും തയാറായിട്ടില്ലെന്നും യുവാവ് ആശുപതിയിൽ നിന്നും ചാടിപ്പോയ സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും നിരണം ഗ്രാമ പഞ്ചായത്തംഗം അലക്‌സ് പൂത്തുപ്പള്ളിൽ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP