Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊണ്ടോട്ടിയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ്; കൊണ്ടോട്ടി എംഎ‍ൽഎ ടി.വി ഇബ്രാഹിമും സ്റ്റാഫും ക്വാറന്റൈനിൽ; രോഗത്തെ പ്രതിരോധിക്കാൻ ലീഗ് എംഎ‍ൽഎമാരും നേതാക്കളും സ്വന്തം വീടുകളിൽ അണുനശീകരണം തുടങ്ങി; 'വീടും നാടും സുരക്ഷിതം' ക്യാമ്പെയിൻ മുന്നോട്ട്

കൊണ്ടോട്ടിയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ്; കൊണ്ടോട്ടി എംഎ‍ൽഎ ടി.വി ഇബ്രാഹിമും സ്റ്റാഫും ക്വാറന്റൈനിൽ; രോഗത്തെ പ്രതിരോധിക്കാൻ ലീഗ് എംഎ‍ൽഎമാരും നേതാക്കളും സ്വന്തം വീടുകളിൽ അണുനശീകരണം തുടങ്ങി; 'വീടും നാടും സുരക്ഷിതം' ക്യാമ്പെയിൻ മുന്നോട്ട്

ജംഷാദ് മലപ്പുറം

മലപ്പുറം: കൊണ്ടോട്ടിയിലെ രണ്ട് നഗരസഭാ കൗൺസിൽമാർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കൊണ്ടോട്ടി എംഎ‍ൽഎ ടി.വി ഇബ്രാഹീമും സ്റ്റാഫും ക്വാറന്റൈനിൽ പ്രവേശിച്ച. ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നണിത്. അതേ സമയം കോവിഡിനെ പ്രതിരോധിക്കാൻ ലീഗ് എംഎ‍ൽഎമാരും നേതാക്കളും സ്വന്തംവീടുകളിൽ സ്വയം അനുനശീകരണം തുടങ്ങി. ക്വാറന്റൈനിലിരിക്കെ ഇബ്രാഹീമും ലീഗിന്റെ അണുനശീകരത്തിൽ പങ്കാളിയായി. കോവിഡിനെ പ്രതിരോധിക്കാൻ മുസ്ലിംലീഗ് സംസ്ഥാന നേതാക്കളും എംഎ‍ൽഎമാരും സ്വയമാണ് അണുനശീകരണം നടത്തുന്നത്.

കോവിഡ്- 19 സമൂഹ വ്യാപനത്തിന്റെ അപകടകരമായ സ്ഥിതിയിലേക്ക് എത്തിയതിനാൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച അണു നശീകരണ യജ്ഞം സജീവമായി മുന്നേറുകയാണ് - 21 മുതൽ 28 വരെ നടക്കുന്ന 'വീടും നാടും സുരക്ഷിതം' എന്ന ക്യാമ്പയിന്റ ഭാഗമായി മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും സ്വന്തം വീടും അയൽപക്കത്തെ വീടുകളും അണുനശീകരണം നടത്തുന്ന പ്രവർത്തനം പുരോഗമിക്കുകയാണ് - വീടുകൾ,കച്ചവട സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കുന്ന പ്രവർത്തനമാണ് പ്രധാനമായും നടത്തുന്നത്.

- 21 ന് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വവസതിയിൽ അണുനശീകരണം നടത്തിക്കൊണ്ടാണ് കാമ്പയിന് തുടക്കം കുറിച്ചത് - ജില്ലാ ഭാരവാഹികളെയും നിയോജക മണ്ഡലം കമ്മിറ്റികളുടെ മുഖ്യകാര്യദർശി കളെയും വീഡിയോ കോൺഫറൻസിലൂടെ സാദിഖലി തങ്ങൾ ഈ പ്രവർത്തനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും പരിപാടി വിജയിപ്പിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു - നിയോജക മണ്ഡലം തലത്തിൽ മുനി : പഞ്ചായത്ത് ഭാരവാഹികളുടെ ഓൺലൈൻ മീറ്റിങ്ങുകൾ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുകയാണ്.

മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം. പി കഴിഞ്ഞദിവസം അണു നശീകരണ യജ്ഞത്തിൽ പങ്കാളിയായി - അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി - മുസ്ലിംലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി ,അഖിലേന്ത്യാ ട്രഷറർ പി വി അബ്ദുൽ വഹാബ് എംപി ,സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് സാഹിബ്, എംഎൽഎമാരായ കെ. കെ. ആബിദ് ഹുസൈൻ തങ്ങൾ, ടി.എ.അഹമദ് കബീർ,അഡ്വ: എൻ.ശംസുദ്ദീൻ, പി.കെ. അബ്ദുറബ്ബ്, അഡ്വ: കെ എൻ എ ഖാദർ ,അഡ്വ: എം ഉമ്മർ ,മഞ്ഞളാംകുഴി അലി,പി അബ്ദുൽ ഹമീദ്, പി ഉബൈദുല്ല, ടിവി ഇബ്രാഹിം - പി - കെ ബഷീർ സി.മമ്മുട്ടി തുടങ്ങിയവർ അണുനശീകരണ യജ്ഞത്തിൽ പങ്കാളികളായി

നേതാക്കളും ജനപ്രതിനിധികളും അവരുടെ വീടുകൾ അണുവിമുക്തമാക്കി. പൊതുജനങ്ങൾ ധാരാളമായി വരുന്നതുകൊണ്ട് രോഗവ്യാപനത്തിന്റെ സാധ്യത പരിഗണിച്ച് നേതാക്കളുടെയും ജനപ്രതിനിധികളുടെയും ക്യാമ്പ് ഓഫീസുകൾ, സിറ്റൗട്ട്, ഓഫീസ് റൂമുകൾ, തുടങ്ങിയ ഇടങ്ങൾ അണു നശീകരണം നടത്തിക്കൊണ്ടാണ് എല്ലാവരും ക്യാമ്പയിനിൽ ഭാഗവാക്കായത്. അതേ സമയം കൊണ്ടോട്ടി നഗരസഭയിലെ രണ്ടു കൗൺസിലർമാർക്കു കോവിഡ് 19 സ്ഥിരീകരിച്ചതോടെ സ്ഥലം എംഎൽഎ ടി.വി ഇബ്രാഹിം, സ്റ്റാഫ്, മറ്റു കൗൺസിലർമാർ തുടങ്ങിയവർ ക്വാറന്റൈനിൽ പ്രവേശിച്ചു.

കൗൺസിലർമാരുമായി നേരിട്ട് ഇടപഴികയിതിനാലാണ് ആരോഗ്യവകുപ്പ് നിർദേശ പ്രകാരം ടി.വി ഇബ്രാഹിം എംഎൽഎയും ജീവനക്കാരും ക്വാറന്റൈനിൽ പ്രവേശിച്ചത്. നഗരസഭയിലെ നാലു കൗൺസിൽമാർക്കു കോവിഡ് സ്രവ പരിശോധന നടത്തിയതിലാണ് രണ്ടു പേർക്ക് കോവിഡ് ഇന്ന് സ്ഥിരീകരിച്ചത്്. ഇതിൽ ഒരു കൗൺസിലറോടൊപ്പം കഴിഞ്ഞ 21 ന് എംഎൽഎ യോഗങ്ങളിലും മറ്റും പങ്കെടുത്തുതിരുന്നു. ഇതിനാലാണ് എംഎൽഎയുടെ മുഴുവൻ പരിപാടികളും ഒരാഴ്ചത്തേക്ക് നിർത്തിവച്ച് മൂന്നു സ്റ്റാഫുകളും എംഎൽഎയോടൊപ്പം ക്വാറന്റൈനിൽ പ്രവേശിച്ചത്. എംഎൽഎയുടെ വള്ളുവമ്പ്രത്തെ വീട്ടിൽ തന്നെയാണ് ക്വാറന്റൈനിൽ കഴിയുന്നത്. കുടുംബങ്ങളെ മറ്റു വീടുകളിലേക്കു മാറ്റിയിട്ടുണ്ട്. എംഎൽഎയുടെ മൂന്നു സ്റ്റാഫും ഇവിടെ തന്നെയാണ് താമസിക്കുന്നത്. മണ്ഡലത്തിലെ ഏതു ആവശ്യത്തിനും ഫോണിൽ എന്നെയോ സ്റ്റാഫിനെയോ ബന്ധപ്പെടാമെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP