Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

സൗദിയിലും നാട്ടിലുമായി മരണമടഞ്ഞ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ടുപേർ മലപ്പുറത്തുവെച്ച് മരിച്ചപ്പോൾ ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ സൗദിയിലും

സൗദിയിലും നാട്ടിലുമായി മരണമടഞ്ഞ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ടുപേർ മലപ്പുറത്തുവെച്ച് മരിച്ചപ്പോൾ ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ സൗദിയിലും

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തുകാരായ നാലുപേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ മലപ്പുറത്തുവെച്ച് തന്നെ മരിച്ചപ്പോൾ ഒരാൾ മരിച്ചത് സൗദിയിലും മറ്റൊരാൾ കോഴിക്കോടുംവച്ചാണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശി മൊയ്ദൂപ്പ (82), തിരൂർ നടുവിലങ്ങാടിയിലെ കുന്നത്ത് അബൂബക്കർ സിദ്ധീഖ് (47) എന്നീ രണ്ടുപേരും മലപ്പറത്തുവെച്ചുതന്നെയാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ വച്ചായിരുന്നു ഇരുവരുടേയും മരണം.സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് വേട്ടേക്കാട്ടിലെ തൊണ്ടി സുലൈമാൻ (52) സൗദിയിൽവെച്ചും.മലപ്പുറം എ.ആർ. നഗർ മൂന്നാം വാർഡിൽ പുകയൂർ കൊട്ടഞ്ചാൽ സ്വദേശി പനച്ചിക്കൽ കുട്ട്യാപ്പു (73) കോഴിക്കോടുവെച്ചും കോവിഡ് ബാധിച്ച് മരിച്ചു. ഈനാലുപേരാണ് മലപ്പുറത്തെ കോവിഡ് ബാധിച്ച് മരിച്ചവർ.

മരിച്ച സുലൈമാൻ സൗദിയിലെ ബിഷയിൽ അൽശാഇർ ഗ്രൂപ്പിലെ ഹോട്ടൽ ജീവക്കാരനായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആഴ്ചകളായി സൗദി അറേബ്യയിലെ ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലെ ത്രീവ്ര പരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അന്ത്യം.ഇരുപത് വർഷമായി സൗദിയിലുള്ള സുലൈമാൻ ആദ്യം റിയാദിലായിരുന്നു. നാലുവർഷം മുമ്പാണ് ബിഷയിൽ ഹോട്ടൽ ജീവക്കാരനായി എത്തിയത്. മികച്ച ഫുട്ബോളർ കൂടി ആയിരുന്ന സുലൈമാൻ നാട്ടിൽ ഒരുവർഷം മുമ്പാണ് നാട്ടിൽ നിന്നും സൗദിയിലേക്ക് മടങ്ങിയത്. പരേതരായ തൊണ്ടിയിൽ അലവിയുടെയും ചെമ്പാടി കദീജയുടെയും മകനാണ്. ഭാര്യ: ചേട്ടക്കുത്ത് സൈനബ. മക്കൾ: ഹിബ, ഹിഷാം. മരുമകൻ: നൗഷാദ് പാലേമാട്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, സീതി, ആയിഷ, സീനത്ത്, റസിയ.
കോഴിക്കോട് കോവിഡ് ചികിത്സയിലായിരിക്കെയാണ് കുട്ട്യാപ്പു മരിച്ചത്. കഴിഞ്ഞ 29 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് പോയപ്പോഴാണ് കൊ വിഡ്‌പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ 12 നാണ് മരിച്ചത്.

Stories you may Like

ഒളകര ജി.എൽ.പി സ്‌കൂൾ മുൻ പി.ടി.എ പ്രസിഡന്റ്, എ.ആർ. നഗർ മണ്ഡലം കോൺഗ്രസ് മുൻ സെക്രട്ടറി , എസ്.എൻ.ഡി.പി. പുകയൂർ ശാഖാ മുൻ പ്രസിഡന്റ് , എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വെളിമുക്ക് കാട്ടുവാച്ചിറ ഭഗവതി ക്ഷേത്ര ഭരണ സമിതി അംഗമാണ് .ഭാര്യ: രാധ. മക്കൾ: വിഷ്ണു , താജ് .മരുമക്കൾ: സജിത, ബാബു. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ഉൾപ്പെടെ എട്ട് പേർ ചികിത്സയിലാണ്. സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചാണ് പെരിന്തൽമണ്ണ സ്വദേശി മൊയ്ദൂപ്പ (82) മരിച്ചത്. ഇന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾ രോഗബാധിതനായതെന്ന് മെഡിക്കൽ കോളജ് അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 30നാണ് മൊയ്ദൂപ്പയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ പ്രവർത്തന രഹിതമാവുന്ന മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷൻ ടോസിലിസുമാബ് എന്നിവ നൽകി. രോഗിയുടെ നില വീണ്ടും വഷളായതോടെ ഇൻവേസീവ് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 11ന് രാവിലെ രോഗി മരണത്തിന് കീഴടങ്ങി.

മൈസൂരിൽ നിന്നും നാട്ടിലെത്തി ക്വാറന്റനിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി സിദ്ദീഖ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഇന്നാണ് മരണപ്പെട്ടത്.തിരൂർ നടുവിലങ്ങാടിയിലെ കുന്നത്ത് അബൂബക്കർ സിദ്ധീഖ് (47) ആണു മരിച്ചത്.പതിനഞ്ചു ദിവസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്.തുടർന്ന് വീട്ടിൽ ക്വാറന്റീനിൽ ആയിരുന്നു. കിഡ്നി സംബന്ധമായ അസുഖമുള്ള അബുബക്കർ സിദ്ധീഖിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ടു ദിവസം മുമ്പ് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആന്റിജൻ ടെസ്റ്റിൽ ഫലം പോസിറ്റീവായ തോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകിട്ടാണ് മരണമടഞ്ഞത്. പരേതനായ മുഹമ്മതാണ് പിതാവ്. ഉമ്മ സൈനബ. ഭാര്യ ഫാത്തിമ. മക്കൾ ഹാരിസ്, സൽമാൻ, മുബൈന,ഷമൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP