Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോഴിക്കോട്ടും കോട്ടയത്തും കോവിഡ് വ്യാപനം രൂക്ഷം; രോഗം സ്ഥിരീകരിച്ചത് രണ്ടായിരത്തിലേറെ പേർക്ക്; കോട്ടയത്ത് ഏറെയും നഗരമേഖലയിൽ

കോഴിക്കോട്ടും കോട്ടയത്തും കോവിഡ് വ്യാപനം രൂക്ഷം; രോഗം സ്ഥിരീകരിച്ചത് രണ്ടായിരത്തിലേറെ പേർക്ക്; കോട്ടയത്ത് ഏറെയും നഗരമേഖലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട്ടും കോട്ടയത്തും കോവിഡ് വ്യാപനം രൂക്ഷം. 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ഇതാദ്യമായാണ് രോഗികളുടെ എണ്ണം 2000 കടക്കുന്നത്. ഇവിടെ രോഗബാധിതരിലേറെയും നഗരമേഖലയിൽ നിന്നുള്ളവരാണ്.

കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച 2645 കോവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. 788 പേർ ഇന്ന് രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്.

വിദേശത്ത് നിന്ന് എത്തിയ ആരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ ഒരാൾ കോവിഡ് പോസിറ്റീവ് ആയി. 52 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി പോസിറ്റീവ് ആയവർ 2592 പേരാണ്. ബുധനാഴ്ച പുതുതായി വന്ന 3365 പേർ ഉൾപ്പെടെ 37,828 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.

കോട്ടയം ജില്ലയിൽ 2140 പേർക്കു കൂടി കോവിഡ് ബാധിച്ചതായാണ് കണ്ടെത്തിയത്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്. 2119 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 36 പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേർ രോഗബാധിതരായി.

പുതിയതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1062 പുരുഷന്മാരും 883 സ്ത്രീകളും 195 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 379 പേർ രോഗമുക്തരായി.10878 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 98633 പേർ കോവിഡ് ബാധിതരായി. 86889 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 25859 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP