Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കോഴിക്കോട് ജില്ലയിൽ 50 പേർക്ക് കോവിഡ്; സമ്പർക്കം വഴി 35 പോസിറ്റീവ് കേസുകൾ; ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേർക്കും രോഗം

കോഴിക്കോട് ജില്ലയിൽ 50 പേർക്ക് കോവിഡ്; സമ്പർക്കം വഴി 35 പോസിറ്റീവ് കേസുകൾ; ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേർക്കും രോഗം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 2) 50 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 10 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.സമ്പർക്കം വഴി 35 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേർക്കും രോഗം ബാധിച്ചു.

ഇതോടെ 714 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതിൽ 130 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 80 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 107 പേർ കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. യിലും 106 പേർ ഫറോക്ക് എഫ്.എൽ.ടി. സി യിലും 201 പേർ എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. യിലും 53 പേർ എ.ഡബ്ലി.യു.എച്ച് എഫ്.എൽ.ടി. യിലും 27 പേർ മണിയൂർ എഫ്.എൽ.ടി. യിലും 4 പേർ വിവിധ സ്വകാര്യ ആശുപത്രികളിലും ഒരാൾ മലപ്പുറത്തും, 3 പേർ കണ്ണൂരിലും, ഒരാൾ എറണാകുളത്തും ഒരാൾ പാലക്കാടും ചികിത്സയിലാണ്. ഇതുകൂടാതെ 22 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂർ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂർ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂർ സ്വദേശികളും, എഫ്.എൽ.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും ഫറോക്ക് എഫ്.എൽ.ടി.സി യിലും, ഒരു കണ്ണൂർ സ്വദേശി, രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വിദേശത്ത്‌നിന്ന് എത്തിയവർ

വടകര - 1 പുരുഷൻ (45), പേരാമ്പ്ര - 1 പുരുഷൻ (58)

ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ഹോട്ടൽ തൊഴിലാളികൾ - 8 പുരുഷൻ (17,29,29,30,31,45,58,61), കുന്ദമംഗലം -1 പുരുഷൻ(45), വടകര - 1 പുരുഷൻ(35)

സമ്പർക്കം വഴി രോഗം ബാധിച്ചവർ

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കല്ലായ്, ചക്കുംകടവ്, കുണ്ടുങ്ങൽ സ്വദേശികൾ മൂന്നുപേർ പുരുഷന്മാർ - (33,48), ആൺകുട്ടി - (7).
അഴിയൂർ - 4 പുരുഷന്മാർ(36,39,40,66), വടകര - 5 പുരുഷൻ (32),സ്ത്രീകൾ (19,20,36),പെൺകുട്ടി (15). ഒഞ്ചിയം - 2 സ്ത്രീകൾ (63,48), മാവുർ - 4 പുരുഷന്മാർ (21,36,48,50), ഉണ്ണികുളം - 3 പുരുഷന്മാർ (42,44,75), നരിപ്പറ്റ - 3 പുരുഷൻ(56), സ്ത്രീ (46), ആൺകുട്ടി (3). മേപ്പയ്യൂർ - 3 പുരുഷന്മാർ (23,46), സ്ത്രീ(50).തിരുവള്ളൂർ -2 പുരുഷൻ(33), സ്ത്രീ (19).എടച്ചേരി -1 സ്ത്രീ (46), വില്യാപ്പള്ളി -1 പുരുഷൻ(50), കീഴരിയൂർ -1 പുരുഷൻ(50), പേരാമ്പ്ര -1 സ്ത്രീ (35), പനങ്ങാട് -1 പുരുഷൻ (26), ചക്കിട്ടപ്പാറ -1 സ്ത്രീ (22).

ഉറവിടം വ്യക്തമല്ലാത്തവർ

കൊയിലാണ്ടി -1 പുരുഷൻ(66), കോഴിക്കോട് കോർപ്പറേഷൻ -1 പുരുഷൻ(35) ഡിവിഷൻ 33, പനങ്ങാട് -1 പുരുഷൻ (66).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP