Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ്: കോട്ടയത്ത് ചികിത്സയിൽ കഴിയുന്നത് 20 പേർ; വിദേശത്ത് നിന്നെത്തിയ 905 പേർ നിരീക്ഷണത്തിൽ; ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ചത് 44 പേർക്ക്

കോവിഡ്: കോട്ടയത്ത് ചികിത്സയിൽ കഴിയുന്നത് 20 പേർ; വിദേശത്ത് നിന്നെത്തിയ 905 പേർ നിരീക്ഷണത്തിൽ; ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ചത് 44 പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് 20 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ 6,245 പേർ ക്വാറന്റൈനിലുണ്ട്. ഇതുവരെ വിദേശത്തുനിന്ന് കോട്ടയത്ത് എത്തിയ 1,036 പേരിൽ 905 പേർ നിരീക്ഷണത്തിലാണ്. മെയ്‌ ഏഴിനാണ് വിദേശത്തുനിന്നുള്ളവർ ജില്ലയിൽ എത്തിത്തുടങ്ങിയത്. 14 ദിവസം പൂർത്തിയാക്കുന്നവരെ ക്വാറന്റയിനിൽനിന്ന് ഒഴിവാക്കിവരികയാണ്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 5,340 പേരാണ് ഇപ്പോൾ ക്വാറന്റൈനിലുള്ളത്. ജില്ലാ ഭരണകൂടം സജ്ജമാക്കിയ 63 ക്വാറന്റൈൻ കേന്ദ്രങ്ങളിൽ താമസിക്കുന്ന 925 പേരിൽ 379 പേർ വിദേശത്തുന്നും 546 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ സെന്ററിലാണ് ഏറ്റവുമധികം ആളുകളുള്ളത്-72 പേർ. കോട്ടയത്ത് ഇതുവരെ 3,804 പേരെ ഇതുവരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതുവരെ 44 പേർക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP