Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കൺട്രോൾ സെല്ലിലെ പൊലീസുകാരന് രോഗം; ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കൊപ്പം ഉച്ചവരെ ഉണ്ടായിരുന്ന ഡ്രൈവർക്കും പരിശോധനാ ഫലം പോസിറ്റീവ്; പത്തനംതിട്ടയിൽ ഏഴു പൊലീസുകാർക്ക് കൂടി കോവിഡ്

കോവിഡ് കൺട്രോൾ സെല്ലിലെ പൊലീസുകാരന് രോഗം; ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കൊപ്പം ഉച്ചവരെ ഉണ്ടായിരുന്ന ഡ്രൈവർക്കും പരിശോധനാ ഫലം പോസിറ്റീവ്; പത്തനംതിട്ടയിൽ ഏഴു പൊലീസുകാർക്ക് കൂടി കോവിഡ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോവിഡ് കൺട്രോൾ ചെയ്യാൻ പ്രത്യേകം എസ്‌പി ഓഫീസിൽ ആരംഭിച്ച സെല്ലിലെ പൊലീസുകാരനടക്കം ഏഴുപേർക്ക് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കൊപ്പം ഉച്ച വരെ വാഹനമോടിച്ചിരുന്ന പൊലീസുകാന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ പൊലീസ് ആസ്ഥാനം ഭീതിയിലായി. നാലു പേർ ഏആർ ക്യാമ്പിൽ നിന്നാണ്. ഒരാൾ മലയാലപ്പുഴ സ്റ്റേഷനിൽ ജോലി ചെയ്യുന്നു. ശേഷിച്ച ഒരാൾ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ ഡ്രൈവറാണ്. ഇത്രയും പൊലീസുകാർക്ക് ജില്ലയിൽ ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. എസ്‌പി ഓഫീസും പരിസരവും എആർ ക്യാമ്പും ഫയർ ഫോഴ്സ് എത്തി അണുവിമുക്തമാക്കി.

ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ ഓഫീസിലാണ് പൊലീസിന്റെ കോവിഡ് കൺട്രോൾ സെൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ജോലിക്ക് വന്ന പൊലീസുകാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കൊപ്പം ഇന്ന് ഉച്ച വരെയുണ്ടായിരുന്ന ഡ്രൈവറാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. മലയാലപ്പുഴ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം എസ്എച്ച്ഓയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൽ നിന്നാകണം മലയാലപ്പുഴ സ്റ്റേഷനിലെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചത് എന്ന് കരുതുന്നു.

രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുമായി ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. എത്ര പേരെ ക്വാറന്റൈൻ ചെയ്യണമെന്ന് ഡിഎംഓയുമായി ചർച്ച് ചെയ്ത് അവർ പറയുന്ന പ്രകാരം തീരുമാനിക്കുമെന്നാണ് എസ്‌പി കെജി സൈമൺ അറിയിച്ചിരിക്കുന്നത്. ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ ചിറ്റാർ സ്റ്റേഷനിൽ നിന്നുള്ളയാളാണ്. തുടർന്ന് കോന്നിയിലെ ഗ്രേഡ് എഎസ്ഐ, പുളിക്കീഴിലെ എഎസ്ഐ, മലയാലപ്പുഴ എസ്എച്ച്ഓ എന്നിവർക്കും രോഗം കണ്ടെത്തി. ഇതേ തുടർന്ന് ജില്ലാ ആസ്ഥാനത്തെ പൊലീസുകാർക്കിടയിൽ ആന്റജിൻ പരിശോധന നടത്തിയിരുന്നു. എന്നാൽ, കൂടുതൽ രോഗികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP