Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്ത് അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പടെ 20 പൊലീസുകാർക്ക് കോവിഡ്; രംഗം പിടിപെട്ടത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഉണ്ടായിരുന്ന എ.സി.പിക്ക്; സമരത്തിൽ പങ്കെടുത്ത എംഎ‍ൽഎമാരായ ഷാഫിയും ശബരിനാഥും  ക്വാറന്റൈനിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാനത്ത് അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സെക്രട്ടേറിയേറ്റിന് മുമ്പിൽ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങൾ നേരിടുന്നതിന് മുമ്പന്തിയിലുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം

കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിൽ പങ്കെടുത്തിരുന്നു. കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എംഎൽഎമാരായ ഷാഫി പറമ്പിൽ, കെഎസ് ശബരീനാഥൻ തുടങ്ങിയവർ ക്വാറന്റൈനിൽ പ്രവേശിച്ചു. സ്വർണക്കടത്ത് കേസിൽ കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരങ്ങൾ നേരിടാൻ നിയോഗിക്കപ്പെട്ടവരിൽ ഈ ഉദ്യോഗസ്ഥനും ഉൾപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ക്വാറന്റൈനിൽ പോകാനുള്ള എംഎൽഎമാരുടെ തീരുമാനം.

ജില്ലയിൽ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുൾപ്പടെ ഇരുപത് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ ഗൺമാന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് കമ്മീഷണർ നിരീക്ഷണത്തിൽ പോയി.ഈ സാഹചര്യത്തിൽ ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ അധിക ചുമതല നൽകി.

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഏഴു പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരെ പരിശോധിച്ചപ്പോഴാണ് ഏഴുപേരിൽ രോഗം കണ്ടെത്തിയത്. തുമ്പ പൊലീസ് സ്റ്റേഷനിൽ 11 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത്.എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇവർ സമരക്കാരെ നേരിടാൻ രംഗത്തുണ്ടായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും പോസിറ്റീവായിട്ടുണ്ട്.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP