Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിൽ കോവിഡ് പടരുന്നു; അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ്

സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിൽ കോവിഡ് പടരുന്നു; അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. സെക്രട്ടേറിയറ്റ് ക്യാമ്പസിൽ അടിയന്തിരമായി സമ്പൂർണ്ണ അണുനശീകരണത്തിന് നടപടികൾ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രധാനമായും നാല് നിർദ്ദേശങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്.

ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസിന്റെ ആവശ്യങ്ങൾ ഇങ്ങനെ

1. സെക്രട്ടേറിയറ്റ് ക്യാമ്പസിൽ അടിയന്തിരമായി സമ്പൂർണ്ണ അണുനശീകരണത്തിന് നടപടികൾ സ്വീകരിക്കുക
2. കോവിഡ് 19 വ്യാപകമായി സ്ഥിരീകരിക്കപ്പെട്ട ധനകാര്യ ഡെവലപ്പ്മെന്റ് ഹാൾ അടുത്ത ഒരാഴ്ചത്തേക്കു കൂടി പൂർണ്ണമായി അടച്ചിടുക
3. സെക്രട്ടേറിയറ്റ് ക്യാമ്പസിലെ മുഴുവൻ ജീവനക്കാർക്കും ആന്റി ജൻ ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തുക
4. ക്യാമ്പസിൽ കോവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തിൽ 50% ഹാജർ ഉറപ്പു വരുത്തി പരമാവധി വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP