Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്; ആദ്യ കേസ് റിപ്പോർട്ടു ചെയ്തതുകൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാന്

ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്; ആദ്യ കേസ് റിപ്പോർട്ടു ചെയ്തതുകൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാന്

സ്വന്തം ലേഖകൻ

കവരത്തി: രാജ്യത്ത് കോവിഡ് പകർച്ച ആരംഭിച്ചിട്ട് ഒരു വർഷമാകുമ്പോൾ ലക്ഷദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം ദ്വീപിലെ താമസക്കാരനല്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കൊച്ചിയിൽനിന്നും എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കിയതിനു പിന്നാലെയാണ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP