Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമൂഹിക അകലം പാലിക്കാത്ത കടകൾക്ക് പൂട്ടിടും; ഓട്ടോയിലും ടാക്‌സിയിലും ട്രിപ്പ് ഷീറ്റുകൾ; ബസ് സ്റ്റോപ്പുകളും, മാർക്കറ്റുകളും വീണ്ടും നിടന്ത്രണ വിധേയമാകും; തിരുവനന്തപുരം ജില്ലയിൽ സാമൂഹിക സമ്പർക്കം സ്ഥിരികരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയുമായി പൊലീസ്; ജില്ല കണ്ടൈമെന്റ് സോണിലേക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി പൊലീസ്. തിരുവനന്തപുരം അതീവ നിരീക്ഷണത്തിലായതോടെയാണ് പൊലീസ് സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും വർധിപ്പിച്ചത്. ഓട്ടോ, ടാക്സി എന്നിവയിൽ സഞ്ചരിക്കുന്നവരുടെ വിവരം ശേഖരിക്കാൻ ട്രിപ്പ് ഷീറ്റ് സംവിധാനം എർപ്പെടുത്തും. സാമൂഹ്യ അകലം പാലിക്കാതെ പ്രവർത്തിക്കുന്ന കടകൾ പൂട്ടും.

നഗരത്തിൽ കോവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.

ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹിക അലകം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാത്രമായി മൂന്ന് പട്രോളിങ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ചില കടകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതായും കാണുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ട് പ്രവർത്തിച്ചാൽ കടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആ സാഹചര്യത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP