Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളമശ്ശേരിയിൽ ഒറ്റ രാത്രി കൊണ്ട് 15 ഓക്‌സിജൻ കിടക്കകൾ അടക്കം 30 കിടക്കകൾ ഒരുക്കി; കോവിഡ് ഹെൽപ് ലൈൻ സെന്റർ തുറന്നു

കളമശ്ശേരിയിൽ ഒറ്റ രാത്രി കൊണ്ട് 15 ഓക്‌സിജൻ കിടക്കകൾ അടക്കം 30 കിടക്കകൾ ഒരുക്കി;  കോവിഡ് ഹെൽപ് ലൈൻ സെന്റർ തുറന്നു

മറുനാടൻ മലയാളി ബ്യൂറോ

കളമശേരി: ഒറ്റ രാത്രികൊണ്ട് 15 ഓക്സിജൻ കിടക്ക ഉൾപ്പെടെ കോവിഡ് ചികിത്സക്കാവശ്യമായ 30 കിടക്കകളൊരുക്കി കളമശേരി നിയോജക മണ്ഡലത്തിൽ കോവിഡ് ഹെൽപ്പ്ലൈൻ സെന്റർ തുറന്നു. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ-ചികിത്സാ സംവിധാനങ്ങളായ ഡിസിസി, എഫ്എൽടിസി, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന കേന്ദ്രമായിട്ടാകും ഹെൽപ്പ്ലൈൻ സെന്റർ പ്രവർത്തിക്കുക. മഞ്ഞുമ്മൽ കാർമൽ ഹാളിൽ സജ്ജമാക്കിയ സെന്ററിന്റെ ഉദ്ഘാടനം പി രാജീവ് നിർവ്വഹിച്ചു.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് അടിയന്തര പ്രാധാന്യത്താടെ ഒറ്റരാത്രികൊണ്ടാണ് കേന്ദ്രം പ്രവർത്തനസജ്ജമാക്കിയത്. 15 കിടക്കകളിലേക്ക് പൈപ്പ് വഴി ഒരു സിലിണ്ടർ ഉപയോഗിച്ച് ഓക്സിജൻ നൽകുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഡോക്ടറുടെ നിർദേശാനുസരണം അത്യാവശ്യം വരുന്ന രോഗികൾക്ക് താൽക്കാലികമായി അടിയന്തിരഘട്ടത്തിൽ ഓക്സിജൻ നൽകാനാകും.

എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആർഎംഒ ഡോ. ഗണേശ് മോഹൻ, എൻഎച്ച്ആർഎം കോ ഓർഡിനേറ്റർ ഡോ. മാത്യു നമ്പേലി, ഏലൂർ നഗരസഭാധ്യക്ഷൻ എ ഡി സുജിൽ, സെന്റർ കോർഡിനേറ്റർ ഡോ. പി കെ ബേബി തുടങ്ങിയവർ ഏകോപന സംവിധാനമൊരുക്കാനുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകി. ഇവിടേക്ക് ആവശ്യമായ ഓക്സിജൻ സിലൻഡറുകൾ ഏലൂർ സർവ്വീസ് സഹകരണ ബാങ്കാണ് നൽകുക.കൂടാതെ ഏലൂർ നഗരസഭയിലെ എല്ലാ വാർഡുകളിലും ഉപയോഗിക്കാനുള്ള ഓക്സി മീറ്ററുകൾ പ്രസിഡന്റ് ഇ കെ സേതു കൈമാറി.

ടെലി മെഡിസിൻ സൗകര്യത്തോടുകൂടിയ കൺട്രോൾ റൂമും ഇതോടൊപ്പം പ്രവർത്തനമാരംഭിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ രോഗ പരിശോധന, വാളന്റിയർമാരുടെ സഹായത്തോടെ രോഗികൾക്ക് വീടുകളിൽ മരുന്നെത്തിച്ചു നൽകൽ, എന്നിവയ്ക്ക് പുറമെ ആരോഗ്യപ്രവർത്തകർ, പാരമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സേവനവും ലഭ്യമാക്കും.

മണ്ഡലത്തിലെ തദ്ദേശസ്ഥാന അധ്യക്ഷർ, ജനപ്രതിനിധികൾ, സഹകരണ സംഘം ഭാരവാഹികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ യോഗങ്ങൾ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്നാണ് കോവിഡ് പ്രതിരോധവും ചികിത്സയും ശക്തമാക്കാനുള്ള സംവിധാനങ്ങൾക്ക് രൂപം നൽകിയത്. ഏകോപന സംവിധാനത്തിന്റെ പ്രവർത്തനം ഏലൂർ നഗരസഭയുടെ നേതൃത്വത്തിലായിരിക്കുമെന്നും അതിന് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും പി രാജീവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP