Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എറണാകുളത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാൻ നിർദേശിച്ച് ആരോഗ്യമന്ത്രി; ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങൾ നൽകി; കളമശേരി മെഡിക്കൽ കോളജിനെ പൂർണമായും കോവിഡ് ആശുപത്രിയാക്കും

എറണാകുളത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാൻ നിർദേശിച്ച് ആരോഗ്യമന്ത്രി; ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങൾ നൽകി; കളമശേരി മെഡിക്കൽ കോളജിനെ പൂർണമായും കോവിഡ് ആശുപത്രിയാക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. ജില്ലയിൽ കോവിഡ് പ്രതിരോധം ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി.

ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് 100 ഐസിയു കിടക്കകൾ അടുത്തയാഴ്ച പൂർണസജ്ജമാക്കും. ഫോർട്ട് കൊച്ചി താലൂക്കാശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റും. കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കളമശേരി മെഡിക്കൽ കോളജിനെ പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതാണ്.

ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും. സർക്കാർ മേഖലയിൽ 1000 ഓക്സിജൻ കിടക്കകൾ തയാറാക്കും. ഇതോടൊപ്പം ഓക്സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തും. ആശുപത്രികളിൽ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാൻ കളക്ടർ വഴി നിർദ്ദേശം നൽകുന്നതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഞ്ച് ദിവസം കൊണ്ട് ഡൊമിസെയിൽ കെയർ സെന്ററുകളും (ഡിസിസി) സിഎഫ്എൽടിസികളും സജ്ജമാക്കും. ഇതിനായി ആരോഗ്യ മന്ത്രിയുടേയും തദ്ദേശ സ്വയംഭരണ മന്ത്രിയുടേയും നേതൃത്വത്തിൽ തിങ്കളാഴ്ച ജില്ലാതല യോഗം കൂടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP