Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

തൊടുപുഴയിൽ കോവിഡ് ബാധിത മരണമടഞ്ഞു; 52കാരിക്ക് ജീവൻ നഷ്ടമായത് ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഇല്ലാത്തത് മൂലം

തൊടുപുഴയിൽ കോവിഡ് ബാധിത മരണമടഞ്ഞു; 52കാരിക്ക് ജീവൻ നഷ്ടമായത് ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഇല്ലാത്തത് മൂലം

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: വെന്റിലേറ്റർ സൗകര്യമില്ലാതെ തൊടുപുഴയിൽ കോവിഡ് ബാധിച്ച രോഗി മരണമടഞ്ഞു. വെങ്ങല്ലൂർ സ്വദേശിനിയായ 52 വയസുകാരിയാണ് മരണമടഞ്ഞത്. ബുധനാഴ്ച രാവിലെ കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയിൽ പ്രേവശിപ്പിക്കുകയായിരുന്നു. വൈകുന്നേരമായതോടെ ശ്വാസ തടസം കൂടുതലായി. ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിതർക്കായി വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതു പ്രശ്നമായി.

ഇതേ തുടർന്ന് എറണാകുളം ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളിൽ പ്രേവശിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ഒരിടത്തും വെന്റിലേറ്റർ ഒഴിവില്ലായിരുന്നു .രാത്രി വൈകി എറണാകുളത്തു ഒരു ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കുമെന്നറിഞ്ഞു. അവിടേയ്ക്കു കൊണ്ടുപോകുവാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം. വൈകുന്നേരം മുതൽ ശ്വാസം ലഭിക്കാതെ രോഗി ദുരിതത്തിലായിരുന്നു.

മകളാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. കോവിഡ് ടെസ്റ്റിൽ ഇവരും പോസിറ്റീവാണ്. ഇവർക്ക് സഹായത്തിനെത്തിയ ജനപ്രതിനിധിയാക്കമുള്ളവർ ഇന്നലെ മുതൽ ക്വാറന്റെനിൽ പ്രവേശിച്ചിരിക്കു കയാണ്. ഇടുക്കി ജില്ലയിലെ പ്രമുഖ പട്ടണമായ തൊടുപുഴയിൽ പോലും സർക്കാർ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP