Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു; മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മരിച്ചത് അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു; മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മരിച്ചത് അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതി

സ്വന്തം ലേഖകൻ

മഞ്ചേരി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ് മരിച്ചത്. 73 വയസായിരുന്നു.

വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. നേരത്തേ കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ശരീരത്തിന്റെ ഒരു ഭാഗം തളർന്നതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

Stories you may Like

അട്ടപ്പാടിയിൽ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. വിദേശത്തുനിന്നെത്തിയവർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയവർക്കും മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അട്ടപ്പാടിയിൽ ഒരു പെൺകുട്ടിക്ക് കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതായാണ് വിവരം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP