Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് കോവിഡ് മരണ നിരക്കും കുത്തനെ ഉയരുന്നു; ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി

സംസ്ഥാനത്ത് കോവിഡ് മരണ നിരക്കും കുത്തനെ ഉയരുന്നു; ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ഥാനത്ത് കോവിഡ് രോഗബാധിതർക്കൊപ്പം മരണനിരക്കും ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. ആലപ്പുഴ-3, മലപ്പുറത്ത് കോവിഡ്ബാധിച്ച് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഹുസൈനാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവല്ലയിൽ ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി മോഹൻദാസിനും (73)കോവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്നു.

ആലപ്പുഴയിൽ മരിച്ച കൊല്ലക്കടവ് സ്വദേശി സൈനുദ്ദീനും (65)കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായികോഴിക്കോട് ഓമശ്ശേരി മെലാനിക്കുന്ന് സ്വദേശി മുഹമ്മദ് ഇന്ന് വൈകിട്ട് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നേരത്തെ ആലപ്പുഴയിൽ ഇന്ന് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവർക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ഇതോടെ ആലപ്പുഴയിൽ ഇന്ന് മൂന്നുപേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP