Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുഃഖവെള്ളി ദിനത്തിലും കളക്ടറേറ്റിലെ കോവിഡ് കൺട്രോൾ റൂമുകൾക്ക് വിശ്രമമില്ല; എല്ലാ ദിവസത്തിലുമെന്ന പോലെ കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജം; ആശങ്കകൾ നിറഞ്ഞ ഫോൺ വിളികൾക്ക് മറുപടി നൽകി ഉദ്യോഗസ്ഥർ; അതിഥി തൊഴിലാളികളുടെ ക്യാംമ്പുകളിലും എല്ലാ ശരിയില്ലേ എന്നു ഉറപ്പു വരുത്തി ഉദ്യോഗസ്ഥർ

ദുഃഖവെള്ളി ദിനത്തിലും കളക്ടറേറ്റിലെ കോവിഡ് കൺട്രോൾ റൂമുകൾക്ക് വിശ്രമമില്ല; എല്ലാ ദിവസത്തിലുമെന്ന പോലെ കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജം; ആശങ്കകൾ നിറഞ്ഞ ഫോൺ വിളികൾക്ക് മറുപടി നൽകി ഉദ്യോഗസ്ഥർ; അതിഥി തൊഴിലാളികളുടെ ക്യാംമ്പുകളിലും എല്ലാ ശരിയില്ലേ എന്നു ഉറപ്പു വരുത്തി ഉദ്യോഗസ്ഥർ

ആർ പീയൂഷ്

കൊച്ചി: ത്യാഗത്തിന്റെ ഓർമപ്പെടുത്തൽ ദിനമായ ദുഃഖവെള്ളി ദിനത്തിലും സംസ്ഥാനത്തെ ജില്ലാ ഭരണകേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിച്ചു. എറണാകുളം കളക്ടറേറ്റിലെ കോവിഡ് കൺട്രോൾ റൂമുകൾക്ക് വിശ്രമമുണ്ടായിരുന്നില്ല. മഹാമാരിയുടെ നിഴലരികത്തു നിന്നു പോലും നാടിനെ മാറ്റി നിർത്താനുള്ള സമർപ്പണത്തിന്റെ മറ്റൊരു ദിനം. ദുഃഖവെള്ളി മാത്രമല്ല ഈസ്റ്ററും വിഷുവുമെല്ലാം ഈ കൺട്രോൾ റൂമുകളുടെ 24 മണിക്കൂർ പ്രവർത്തനത്തിലൂടെ കടന്നുപോകും. കോവിഡ് ഭീഷണി പൂർണമായും വിട്ടൊഴിയുന്നതു വരെ, ലോക്ക് ഡൗണിന്റെ ആകുലതകൾ അകലുന്നതു വരെ ഈ കൺട്രോൾ റൂമുകളിൽ തന്നെ ജില്ലയുടെ ചുക്കാൻ.

രോഗത്തിന്റെ ഭീതി പങ്കുവെക്കുന്ന ഫോൺവിളികൾ, ക്യാംപുകളിലും മറ്റും ഭക്ഷണത്തിനായുള്ള കാത്തിരിപ്പ്, സ്ഥിതി വഷളായാൽ നേരിടാനുള്ള മുന്നൊരുക്കങ്ങൾ - ഇതിനിടയിൽ അവധികൾക്കെന്തു പ്രസക്തി. മുറുക്കെ പിടിച്ചിരിക്കുന്ന ചങ്ങലക്കണ്ണികൾക്ക് അയവ് വരുത്താൻ ആരോഗ്യ പ്രവർത്തകർ ആഗ്രഹിക്കുന്നില്ല. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ക്യാംപുകളിലുമെല്ലാം കൃത്യമായി ഭക്ഷണമെത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം, നിരീക്ഷണത്തിൽ കഴിയുന്നവരുടെ സുഖ വിവരം തിരക്കണം, വൈകുന്നേരത്തിനു മുമ്പായി കണക്കുകൾ തയ്യാറാക്കണം. അതു കൊണ്ടു തന്നെ എല്ലാ ദിവസത്തിലുമെന്ന പോലെ കൺട്രോൾ റൂമുകളെല്ലാം തന്നെ പ്രവർത്തനസജ്ജമാണ്.

നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്ക് രോഗലക്ഷണമുണ്ടോയെന്ന് കണ്ടെത്തുക കൂടിയാണ് സർവൈലൻസ് കൺട്രോൾ റൂമിൽ നിന്നുള്ള ഫോൺ വിളികളുടെ പ്രധാന ലക്ഷ്യം. ഒപ്പം അവശ്യ സാധനങ്ങളുടെ കുറവുണ്ടൊയെന്നു തിരക്കണം, ദിവസേന കഴിക്കുന്ന മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ജില്ലാ കോൾ സെന്ററിലാകട്ടെ ആശങ്കകൾ നിറഞ്ഞ ഫോൺ വിളികൾക്ക് മറുപടി നൽകണം, ആശ്വസിപ്പിക്കണം. അവധി ദിനത്തിലും മുടക്കമില്ലാതെ പ്രവർത്തിക്കുമ്പോൾ വലിയൊരു അപകടത്തിൽ നിന്ന് നാടിനെ കരുതുകയാണെന്ന ആശ്വാസമാണ് ഓരോരുത്തർക്കും.

കോവിഡ് രോഗം വ്യാപകമായതോടെ അവധി ദിവസങ്ങളോടെല്ലാം ഗുഡ്ബൈ പറഞ്ഞിരിക്കുകയാണെന്ന് സർവൈലൻസ് റൂമിൽ പ്രവർത്തിക്കുന്ന പ്രജിത്ത് പറയുന്നു. പ്രജിത്തിന്റെ മാത്രം കാര്യമല്ലിത്, മറിച്ച് സർവൈലൻസ് അടക്കമുള്ള മറ്റ് കൺട്രോൾ റൂമുകളിലെ എല്ലാവരുടെയും അവസ്ഥ കൂടിയാണ്. മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനവും കൺട്രോൾ റൂമിൽ വിനിയോഗിക്കുന്നുണ്ട്.

കൺട്രോൾ റൂമുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയും കണക്കുകൾ പരിശോധിച്ചും മറ്റു കാര്യങ്ങൾ നിരീക്ഷിച്ചും ജില്ല കളക്ടർ എസ് സുഹാസ് രാവിലെ മുതൽ കളക്ടറേറ്റിലുണ്ടായിരുന്നു. ഡി എം ഒ ഡോ. എൻ.കെ കുട്ടപ്പന്റെ നേതൃത്വത്തിൽ ആ രോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും. അതിഥി തൊഴിലാളി കൺട്രോൾ റൂമും സാധാരണ പോലെ പ്രവർത്തിച്ചു. അതിഥി തൊഴിലാളികൾക്കുള്ള കൺട്രോൾ റൂമിൽ സുപ്രിയ ദേബ് നാഥ് ആണ് താരം, അഞ്ചു ഭാഷകൾ കൈകാര്യം ചെയ്യുന്ന സുപ്രിയ ഓരോ ഫോൺ വിളിയിലും ഓരോ ആവശ്യങ്ങൾ ആയിരിക്കും തീർപ്പാക്കേണ്ടത്. അത്യാവശ്യമെന്നു തോന്നുന്ന വിവരങ്ങൾ അധികാരപ്പെട്ട വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തണം. നാലു വയസ്സുകാരി മകൾക്ക് അമ്മ ദിവസേന പോവുന്നതിന്റെ പരിഭവം ഉണ്ടെങ്കിലും അത് കാര്യമാക്കിയാൽ പ്രതീക്ഷയോടെ വിളിക്കുന്നവർക്ക് ബുദ്ധിമുട്ടാവുമെന്നറിയാം. സുപ്രിയക്ക് സഹായങ്ങളുമായി ലേബർ വകുപ്പിലെ ഉദ്യോഗസ്ഥരുമുണ്ട്.

കൗൺസിലിങ്ങിനും ഇളവൊന്നുമില്ലാത്ത അവസ്ഥാണ്. ലോക്ക് ഡൗൺ ആരംഭിച്ചതോടു കൂടി പലർക്കും ദിവസവും തീയതിയുമൊന്നും വലിയ നിശ്ചയമില്ലാത്ത അവസ്ഥയാണ്. മാനസികമായി ലോക്ക് ഡൗണിനെ അതിജീവിക്കുക എന്നത് പ്രധാനമാണ്. ആ തിരിച്ചറിവുള്ളതു കൊണ്ടു തന്നെ സമ്മർദവുായി വിളിക്കുന്ന ഓരോരുത്തരെയും കേൾക്കാനും അവർക്ക് പരിഹാരങ്ങൾ നിർദേശിക്കാനും സജ്ജരായിരിക്കുകയാണ് കൺട്രോൾ റൂമിലെ കൗൺസിലർമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP