Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കേസുകൾ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ഒരു ശതമാനം കേസുകളിൽ; സമ്പർക്ക രോഗം 60ശതമാനം റിപ്പോർട്ട് ചെയ്തത് തലസ്ഥാന നഗരിയിൽ; 18 കേസുകളുടെ ഉറവിടത്തിൽ അതീവ ആശങ്ക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ മൊത്തം കോവിഡ് കേസുകളിലും ഇതുവരെ ഉറവിടം കണ്ടാത്താൻ സാധിക്കാത്തത് ഒരു ശതമാനം കേസുകൾ. ജൂലൈ 5 വരെയുള്ള വിവിധ കണക്കുകളുടെ സഹായത്തോടെയാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തിനു പുറത്തുനിന്നെത്തിയവരിൽ 4755 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3328 പേർ വിദേശത്തുനിന്നും 1427 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുമായിരുന്നു.

പുറത്തുനിന്നെത്തിയവരിൽ ഏറ്റവുമധികം രോഗികൾ മലപ്പുറത്താണ്. മലപ്പുറം ഉൾപ്പെടെ അഞ്ചു ജില്ലകളിൽനിന്നാണ് പുറത്തുനിന്നെത്തിയ കോവിഡ് രോഗികളിൽ പകുതിയിലേറെ പേരും. മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിലായി ആകെ 2486 പേർക്കാണ് ഇത്തരത്തിൽ കോവിഡ് സ്ഥിരീകരിച്ചത് (വിശദമായ കണക്ക് ചുവടെ ഗ്രാഫിൽ)

ജൂലൈ 4 വരെ സമ്പർക്കത്തിലൂടെ കേരളത്തിൽ 674 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽത്തന്നെ ഏറ്റവുമധികം പേർ കണ്ണൂരിലാണ്. കണ്ണൂർ, കാസർകോട്, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായിരുന്നു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ 404 പേരും60 ശതമാനം. മറ്റ് ഒൻപതു ജില്ലകളിലുമായി സമ്പർക്കത്തിലൂടെ ആകെ രോഗം ബാധിച്ചത് 270 പേർക്കു മാത്രം (ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ഗ്രാഫിൽ)

കേരളത്തിൽ ഇതുവരെ 5622 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ ഉറവിടം അറിയാത്തത് 42 കേസുകൾ മാത്രം. അതായത് 0.74%. ഇതിൽ 23 കേസുകളുടെ ഉറവിടം ഏറെക്കുറെ വ്യക്തമാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇവയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ്13 പേർ. ഇടുക്കി3, പത്തനംതിട്ട, കണ്ണൂർ2 വീതം, കോഴിക്കോട്, പാലക്കാട്, കോട്ടയം1 വീതം എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

ഉറവിടം ഇപ്പോഴും അജ്ഞാതമായിരിക്കുന്ന 18 കേസുകളുണ്ട്. അവയിൽ മൂന്നു വീതം കേസുകൾ തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലാണ്. രണ്ടു വീതം കേസുകൾ കൊല്ലം, ഇടുക്കി ജില്ലകളിലും ഓരോ കേസ് വീതം തൃശൂരും കോഴിക്കോടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ എല്ലാ കോവിഡ് കേസുകളുടെയും ഉറവിടം കണ്ടെത്തിയിട്ടുണ്ട്. 18 കേസുകളുടെ ഉറവിടം ഇപ്പോഴും ദുരൂഹമായി തുടരുന്നതിന്റെ ആശങ്ക നിലനിൽക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP