Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ ഒറ്റ ദിവസം മഹാരാഷ്ട്രയിൽ മരിച്ചത് 219 പേർ; പുതുതായി 6875 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2,30,599 ആയി ഉയർന്നു; ഇന്നലെയും 65 പേർ മരിച്ച തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 1,26581 ആയി ഉയർന്നു: കർണാടകയിലെ ചില ജില്ലകളിൽ കോവിഡ് നിയന്ത്രണാതീതം

ഇന്നലെ ഒറ്റ ദിവസം മഹാരാഷ്ട്രയിൽ മരിച്ചത് 219 പേർ; പുതുതായി 6875 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2,30,599 ആയി ഉയർന്നു; ഇന്നലെയും 65 പേർ മരിച്ച തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 1,26581 ആയി ഉയർന്നു: കർണാടകയിലെ ചില ജില്ലകളിൽ കോവിഡ് നിയന്ത്രണാതീതം

സ്വന്തം ലേഖകൻ

മുംബൈ: രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കി കോവിഡ് പടർന്നു പിടിക്കുകയാണ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം കോവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും ഉയരുന്നത് കടുത്ത ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 219 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനകം 1812 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ മരണം 9667 ആയി. ഇന്നലെ സംസ്ഥാനത്ത് പുതുതായി 6875 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ രോഗികൾ 2,30,599 ആയി. ഇതിൽ 1,27,259 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 93,652 പേർ.

മുംബൈയുടെ സമീപ കോർപറേഷൻ മേഖലകൾ ഉൾപ്പെടുന്ന മെട്രോപ്പൊലിറ്റൻ റീജനിൽ ചികിത്സയിലുള്ള രോഗികൾ 15 ദിവസത്തിനിടെ ഇരട്ടിയായി. മലയാളികൾ ഏറെയുള്ള കല്യാൺ-ഡോംബിവ്‌ലി മേഖലയിൽ രോഗികൾ പതിനായിരം കടന്നു. 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കാൻ അനുമതി.

തമിഴ്‌നാട്ടിൽ ഇന്നലെ 4231 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 65 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 126581 ആയി. ആകെ മരണം 1765 ആയി. 3994 പേർ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. 46652 ആണ് നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. തമിഴ്‌നാട്ടിൽ ഇന്നന്നലെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 12 പേർ കേരളത്തിൽനിന്ന് എത്തിയവരാണ്. വിദേശ രാജ്യങ്ങളിൽനിന്ന് വിമാനമാർഗം എത്തിയ 39 പേർക്ക് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പൽമാർഗം എത്തിയ മൂന്നുപേർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

ചെന്നൈയിലാണ് കോവിഡ് ബാധിതർ ഏറ്റവുമധികം. 1,216 പേർക്കാണ് ചെന്നൈയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 73,728 ആയി. 2,700 പേർ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ ചെന്നൈയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 20,271 ആയി.
രണ്ടാഴ്ചത്തെ കർശന ലോക്ഡൗൺ ഫലം കണ്ടതിന്റെ സൂചനയായി ചെന്നൈ നഗരത്തിൽ രോഗ വ്യാപനത്തിന്റെ തീവ്രത കുറയുന്നു. തുടർച്ചയായ ആറാം ദിവസവും ഒറ്റ ദിനം റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 2000-ത്തിൽ താഴെ. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന സമയം 12 ൽ നിന്നു 25 ആയി.

അതേസമയം 2228 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിതർ 31,105. ഇന്നലെ 17 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 486. ബെംഗളൂരുവിൽ രോഗികൾ 13,882. നഗരത്തിലെ 2 പ്രമുഖ മാർക്കറ്റുകൾ 31 വരെ തുറക്കേണ്ടെന്ന് തീരുമാനം. ബെംഗളൂരു കോർപറേഷനിലെ 198 വാർഡിലും കണ്ടെയ്ന്മെന്റ് സോണുകളാണ്. കർണാടകയുടെ ചില ഭാഗങ്ങളിൽ കോവിഡ് 19 സാഹചര്യം ചെറിയ തോതിൽ നിയന്ത്രണാതീതമായി കൊണ്ടിരിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. എന്നാൽ അധികൃതർ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.

'ചില ജില്ലകളിൽ സംഗതി കുറച്ച് നിയന്ത്രണാതീതമാണ്. എന്നാൽ ജില്ലാ ഭരണാധികാരികളും പൊലീസും രാപകൽ ഭേദമില്ലാതെ ജോലി ചെയ്യുന്നുണ്ട്.' മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി യെദ്യൂരപ്പ പറഞ്ഞു. കോവിഡ് 19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ യാത്രകൾ നിയന്ത്രിക്കാൻ അറസ്റ്റ് ഉൾപ്പടെയുള്ള കർശന നടപടികളിലേക്ക് സർക്കാർ കടക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുന്ന ബെംഗളുരുവിൽ കൂടുതൽ ആംബുലൻസുകൾ ഉടൻ ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. 'കേന്ദ്രത്തിൽ നിന്നുള്ള ഒരു സംഘം സംസ്ഥാനത്തെത്തിയിരുന്നു. അവർ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. നാം ചെയ്ത ചില കാര്യങ്ങളെ അവർ അഭിനന്ദിച്ചിരുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ കോവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബെംഗളുരുവിലെ എംഎൽഎമാരുടെയും എംപിമാരുടെയും കൗൺസിലർമാരുടെയും എല്ലാ മന്ത്രിമാരുടെയും മീറ്റിങ് വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ, വീണ്ടും സർവേയ്ക്ക് ഒരുങ്ങി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). നേരത്തെ നടത്തിയ സർവേയുടെ വിശദാംശങ്ങൾ പുറത്തുവിടും മുൻപാണിത്. ഏപ്രിലിൽ 60 ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ 73% പേർക്ക് രോഗം വന്നുപോയതായി സ്ഥിരീകരിച്ചിരുന്നു. അവ കൂടി റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ എണ്ണം പല മടങ്ങ് വർധിക്കുമായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും വിശദാംശം പുറത്തുവിടാൻ ഐസിഎംആർ തയാറായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP