Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ഓട്ടോ യാത്രക്കിടയിൽ വയോധികയെ പീഡിപ്പിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ രണ്ടാം പ്രതി പിടിയിൽ; വേങ്ങര സ്വദേശി ജമാലുദ്ദീനെ പിടികൂടിയത് ബെംഗളൂരുവിൽ നിന്ന്; കോവിഡ് കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ട ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ

ഓട്ടോ യാത്രക്കിടയിൽ വയോധികയെ പീഡിപ്പിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ രണ്ടാം പ്രതി പിടിയിൽ; വേങ്ങര സ്വദേശി ജമാലുദ്ദീനെ പിടികൂടിയത് ബെംഗളൂരുവിൽ നിന്ന്; കോവിഡ് കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ട ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: മുക്കത്തിനടുത്ത് മുത്തേരിയിൽ വെച്ച് ഓട്ടോ യാത്രക്കിടയിൽ വയോധികയെ പീഡിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടാം പ്രതി പിടിയിൽ. മലപ്പുറം ജില്ലയിലെ വേങ്ങര ചേറൂർ സ്വദേശി ജമാലുദ്ദീനാണ് പൊലീസ് പിടിയിലായത്. മുക്കം പൊലീസാണ് ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ജമാലുദ്ദീനെ അറസ്റ്റ് ചെയ്തത്.

ഈ വർഷം ജൂലൈ രണ്ടാം തിയ്യതിയാണ് കേസിനാസ്പതമായ സംഭവം നടന്നത്. ഹോട്ടൽ തൊഴിലാളിയായ വയോധികയെ വാഹനം കാത്തുനിൽക്കുന്ന സമയത്ത് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോകുകയും ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരങ്ങൾ കവരുകയുമായിരുന്നു. തലക്ക് പരിക്കേൽപിച്ച് വയോധികയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്ന് കളയുകയും ചെയ്തു. ഈ സംഭവത്തിൽ ഒന്നാം പ്രതി മൂജീബ് റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഈ മാസം 20ാം തിയ്യതി ജയിൽ ചാടിയിരിക്കുകയാണ്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

കോവിഡ് പരിശോധനക്കായി കൊണ്ടുപോകും വഴിയാണ് ഇയാൾ ജയിൽ ചാടിയത്. മുജീബ് റഹ്മാൻ മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് വോയിധകയെ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ചോമ്പാലയിൽ നിന്നുമാണ് മുജീബ് റഹ്മാൻ ഓട്ടോറിക്ഷ മോഷ്ടിച്ചത്. ഓമശ്ശേരിയിലെ ഹോട്ടലിലേക്ക് പോകാനായി വഴിയിൽ വാഹനം കാത്തുനിൽ്ക്കുയായിരുന്ന വോയധികയെ പ്രതികൾ ഈ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് വഴി മദ്ധ്യേ മുത്തേരിയിലെത്തിയപ്പോൾ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ഓട്ടോയിൽ കയറ്റിയ ഉടൻ തന്നെ പ്രതികളിലൊരാൾ വയോധികയുടെ കൈയും കാലും തുണി ഉപയോഗിച്ച് കെട്ടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്തിരുന്നു. തലക്ക് ഗുരുതരമായി പരിക്കേൽപിച്ചും വസ്ത്രങ്ങൾ കീറിമുറിച്ചും വയോധികയെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഈ കേസിലെ മൂന്നാം പ്രതിയും രണ്ടാം പ്രതി ജമാലുദ്ദീന്റെ കാമുകിയുമായ സൂര്യപ്രഭയെയും സഹോദരൻ ചന്ദ്ര ശേഖരനെയും പൂളപ്പൊയിൽ എന്ന സ്ഥലത്ത് വെച്ച് 10 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ജമാലുദ്ദീൻ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒന്നാം പ്രതി മുജീബിനെ അന്വേഷണ സംഘം ഓമശ്ശേരിയിൽ വച്ച് പിടികൂടിയിരുന്നു. പീഡനത്തിനുപയോഗിച്ച ഓട്ടോറിക്ഷക്ക് വ്യാജ നമ്പർ പ്ലേറ്റ് തരപ്പെടുത്തി കൊടുത്തതും കവർച്ച ചെയ്ത സ്വർണം കൊടുവള്ളിയിൽ വിൽപന നടത്തിയതും ജമാലുദ്ധീനും, കാമുകി സൂര്യപ്രഭയും ചേർന്നാണ്. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതോടെ കേരളത്തിൽ നിന്നും രക്ഷപെട്ട പ്രതി അതീവ രഹസ്യമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ ബംഗ്ലൂരിലെ ജിഗിനിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

ജമാലുദ്ദീൻ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ കള്ളനോട്ടു കേസിലും പ്രതിയാണ്. ഈ കേസിലെ ഒന്നാം പ്രതി മുജീബ് ജയിലിലിൽ നിന്നും കൊറോണ സെല്ലിൽ പാർപ്പിച്ച് വരവെ സെപ്റ്റംബർ ഇരുപതാം തീയ്യതി തടവ് ചാടിയിട്ടുമുണ്ട്. പ്രതിയെക്കുറിച്ച് റൂറൽ എസ്‌പി ശ്രീനിവിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈഎസ്‌പി . ടി.അഷ്റഫ് ,മുക്കം ഇൻസ്പെക്ടർ ബി.കെ സിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരിൽ വെച്ച് പ്രതിയെ പിടികൂടിയത്. എസ്‌ഐ രാജീവ് ബാബു, വി.കെ സുരേഷ്, സൈബർ സെൽ എസ്‌ഐ സത്യൻ കാരയാട് എ.എസ് ഐ ഷിബിൽ ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP