Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയിന്മെന്റ് സോണിൽ; രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടിക വിപുലം; കുട്ടനാട്ടിൽ ആശങ്ക കൂടുന്നു; ജില്ലയിലെ കോവിഡ് വ്യാപനം തടയാൻ ഓരോ നിമിഷവും ജാഗ്രത ആവശ്യമെന്നും ആലപ്പുഴ ജില്ലാ കളക്ടർ

പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയിന്മെന്റ് സോണിൽ; രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടിക വിപുലം; കുട്ടനാട്ടിൽ ആശങ്ക കൂടുന്നു; ജില്ലയിലെ കോവിഡ് വ്യാപനം തടയാൻ ഓരോ നിമിഷവും ജാഗ്രത ആവശ്യമെന്നും ആലപ്പുഴ ജില്ലാ കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

 ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നത് കുട്ടനാട്ടിൽ ആശങ്ക പരത്തുന്നു. കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവിറക്കി.

പുളിങ്കുന്ന് പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്തിലെ 5,6,14,15 വാർഡുകൾ നിലവിൽ കണ്ടെയിന്മെന്റ് സോണുകളാണ്. രോഗ വ്യാപനം തടയുന്നതിന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിന്മെന്റ് സോൺ ആക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയിന്മെന്റ് സോണാക്കി ജില്ല ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർ ഉത്തരവിട്ടത്.

ജില്ലയിലെ കോവിഡ് വ്യാപനം തടയാൻ കൂടുതൽ ജാഗ്രത ആവശ്യമാണ് ഓരോ നിമിഷവുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മാർക്കറ്റുകളിൽ ഇരട്ടി ശ്രദ്ധ ഉണ്ടാകണം. ആൾക്കൂട്ടം അരുത്.അനാവശ്യമായ യാത്ര ഒഴിവാക്കണം. നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാനിട്ടൈസർ ഉപയോഗിക്കുകയും വേണം. ശാരീരിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കോവിഡ് രോഗികളുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർ കോവിഡ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ-04772239999.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP