Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കോവിഡ് പോസ്റ്റീവെന്ന് തിരിച്ചറിഞ്ഞു; വെന്റിലേറ്റർ സൗകര്യം ഇല്ലെന്ന് പറഞ്ഞ് മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു; പാത്തുമ്മു മരിച്ചത് ഇന്ന് പുലർച്ചെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു. കാടാമ്പുഴ സ്വദേശിനി പാത്തുമ്മു (78) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 5.30ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വെന്റിലേറ്റർ സൗകര്യമില്ലെന്നു പറഞ്ഞാണ് ഇവരെ തിരിച്ചയച്ചത്.

തിങ്കളാഴ്ച രാത്രി 11.30ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്.

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP