Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

തിരുവനന്തപുരത്ത് ഒരാഴ്‌ച്ച പൊതുഗതാഗതം ഉണ്ടാകില്ല; നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല; കോർപ്പറേഷൻ മേഖലയിൽ ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പലചരക്കുകടകൾ എന്നിവ മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളൂ; പൊലീസ് ആസ്ഥാനത്ത് സ്‌റ്റേറ്റ് കോവിഡ് കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരത്ത് ഒരാഴ്‌ച്ച പൊതുഗതാഗതം ഉണ്ടാകില്ല; നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല; കോർപ്പറേഷൻ മേഖലയിൽ ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പലചരക്കുകടകൾ എന്നിവ മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളൂ; പൊലീസ് ആസ്ഥാനത്ത് സ്‌റ്റേറ്റ് കോവിഡ് കൺട്രോൾ റൂം തുറന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് ചീഫ് ലോകനാഥ് ബെഹ്‌റ അറിയിച്ചു. നാളെ രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. അതെസമയം, തലസ്ഥാനത്ത് സമൂഹവ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയർ കെ ശ്രീകുമാറും പറഞ്ഞു.

തലസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാവില്ല. ഡിപ്പോൾ അടച്ചിടും. സിറ്റി, വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട്, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകൾ അടച്ചിടും. എല്ലാം കടകളും തുറക്കാൻ അനുമതി ഇല്ല. ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും. പൊലീസ് ആസ്ഥാനം അടക്കില്ല. സർക്കാർ സ്ഥാപനങ്ങൾ തുറക്കില്ല. അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കും.

അടുത്ത ഏഴ് ദിവസം സെക്രട്ടേറിയേറ്റ് പ്രവർത്തിക്കില്ല. മെഡിക്കൽ ഷോപ്പും, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കും. പൊതുഗതാഗതം ഉണ്ടാവില്ല. അതേസമയം, എല്ലാ ആശുപത്രികളും പ്രവർത്തിക്കും. ആളുകൾ വീട്ടിൽത്തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യസാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ്മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ നടക്കാനിരുന്ന കോളേജ് പരീക്ഷകൾ മാറ്റിവെച്ചു. ഈ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം പിന്നീട് ഒരുക്കും.

ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

സ്റ്റേറ്റ് പൊലീസ് കൺട്രോൾ റൂം - 112

തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂം - 0471 2335410, 2336410, 2337410

സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂം - 0471 2722500, 9497900999

പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കൺട്രോൾ റൂം - 9497900121, 9497900112

എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?

കോവിഡ് 19 വ്യപനമുള്ള റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുക. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങൾ സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയുണ്ടാകും. ഹോട്ട്സ്പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാൽ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താൻ സാധിക്കില്ല.

അത് മാത്രവുമല്ല ട്രിപ്പിൾ ലോക്ക്ഡൗൺ ആയ സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരിൽ നിന്നും ഫൈൻ ഈടാക്കാനുള്ള സാധ്യതയുമുണ്ട്. റേഷൻ കടകൾ, പലചരക്ക് കടകൾ, പഴം പച്ചകറി, ഇറച്ചി, മൽസ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽക്കാം. ബാങ്ക്, എ.ടി.എം, ഇൻഷുറൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. മാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെടില്ല. പെട്രോൾ പമ്പുകളും പാചക വാതക വിതരണ ശാലകളും പ്രവർത്തിക്കും. അവശ്യ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന വ്യവസായ ശാലകൾക്ക് തുറക്കാം. വ്യോമ, റെയിൽ,റോഡ് ഗതാഗതം ഉണ്ടാകില്ല.

അവശ്യവസ്തുക്കളുടെ ചരക്കു നീക്കത്തിന് തടസമുണ്ടാകില്ല. ലോക്ക്ഡൗൺ കാരണം കുടുങ്ങിയവരും മെഡിക്കൽ എമർജൻസി സ്റ്റാഫും താമസിക്കുന്ന ഹോട്ടലുകൾ ഒഴികെ അടയ്ക്കണം. വിഭ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തുറക്കില്ല. കൂടിചേരലുണ്ടാകുന്ന ഒരു പൊതു ചടങ്ങും സംഘടിപ്പിക്കരുത്. ആരാധനാലയങ്ങളിൽ പൊതുജനത്തിന് പ്രവേശനമില്ല. സംസ്‌കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല.

പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകൾ, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങൾ ഒഴികെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യർ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരവും കേസെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP