Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടക്കാർക്ക് ആശ്വാസം: ഇന്ന് പുതിയ കോവിഡ് കേസുകളില്ല; ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഒരാളുടെ ഫലം നെഗറ്റീവ്; ജില്ലയിൽ ജാഗ്രത തുടരുന്നു

പത്തനംതിട്ടക്കാർക്ക് ആശ്വാസം: ഇന്ന് പുതിയ കോവിഡ് കേസുകളില്ല; ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ  ഒരാളുടെ ഫലം നെഗറ്റീവ്; ജില്ലയിൽ ജാഗ്രത തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട; ജില്ലയിൽ ഇന്ന് (3) പുതിയ കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രോഗ്രാം ഓഫീസർമാരുടെയും മാനേജ്മെന്റ് ടീം ലീഡർമാരുടെയും പ്ലാനിങ് മീറ്റിങ്, ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ കൂടി.

ഇന്നത്തെ(3) സർവൈലൻസ് ആക്ടിവിറ്റികൾ വഴി പുതിയ കേസിന്റെ മൂന്നു പ്രൈമറി, 49 സെക്കൻഡറി കോൺടാക്ടുകളെ കണ്ടെത്തി.ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 15 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ അഞ്ചു പേരും, ജനറൽ ആശുപത്രി അടൂരിൽ ഒരാളും നിലവിൽ ഐസൊലേഷനിൽ ഉണ്ട്.

സ്വകാര്യ ആശുപത്രികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാൾ ഐസൊലേഷനിൽ ഉണ്ട്.ആകെ 22 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്. ഇന്ന് (3) പുതിയതായി ആറു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ന്യൂസ് ബുള്ളറ്റിനുശേഷം ഒൻപതു പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ 105 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
ഡൽഹി നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 26 പേർ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ഒരാൾ ഡൽഹിയിൽ വച്ച് മരിക്കുകയും മൃതദേഹം അവിടെ സംസ്‌കരിക്കുകയും ചെയ്തു. നാലു പേർ ഇപ്പോഴും ഡൽഹിയിൽ തുടരുന്നുണ്ട്. രണ്ടു പേർ നിലവിൽ ജില്ലയ്ക്ക് പുറത്ത് ഉണ്ട്. ഒൻപതു പേരെ വിവിധ ആശുപത്രികളിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും, അവരിൽ രണ്ടു പേരെ ഡിസ്ചാർജ് ചെയ്ത് ഹോം ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. മറ്റുള്ളവരെല്ലാം ഹോം ഐസൊലേഷനിൽ ആണ്.

വീടുകളിൽ 436 പ്രൈമറി കോൺടാക്ടുകളും 234 സെക്കൻഡറി കോൺടാക്ടുകളും നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 3259 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 219 പേരെയും നിരീക്ഷണത്തിൽ നിന്നും വിടുതൽ ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ ആരേയും നിരീക്ഷണത്തിൽ നിന്നും ഇന്ന്(3) വിടുതൽ ചെയ്തിട്ടില്ല. ആകെ 8512 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.ഇന്ന് (3) ജില്ലയിൽ നിന്നും 83 സാമ്പിളുകൾ ഉൾപ്പെടെ ആകെ 908 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന്(3) 76 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്്.ജില്ലയിൽ ഇന്നു(3)വരെ അയച്ച സാമ്പിളുകളിൽ 13 എണ്ണം പൊസിറ്റീവായും 630 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 186 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളിൽ 147 ടീമുകൾ ഇന്ന് (3) ആകെ 5696 യാത്രികരെ സ്‌ക്രീൻ ചെയ്തതിൽ രോഗലക്ഷണങ്ങൾ ഉള്ള മൂന്നു പേരെ കണ്ടെത്തി. ഇവരിൽ രണ്ടു പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും, ഒരാളെ പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ച് സ്വാബ് എടുത്തശേഷം ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ആകെ 5221 പേർക്ക് ബോധവത്ക്കരണം നൽകി.ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 63 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 84 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ടുമശേീലോുീൃമഹ ാമുുശിഴ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇന്ന്(3) 42 കോളുകൾ ലഭിച്ചു. മൈഗ്രന്റ് കോൾ സെന്ററിലേക്ക് ഇന്ന്(3) 15 കോളുകൾ ലഭിച്ചു.ക്വാറന്റൈനിലുള്ള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന്(3) 54 കോളുകൾ ലഭിച്ചു. 51 പേർക്ക് കൗൺസലിങ് നൽകി.

ആറു ഗവൺമെന്റ് ആരോഗ്യസ്ഥാപനങ്ങളിലും ഒരു സ്വകാര്യ ആശുപത്രിയിലും നടത്തിയ പരിശീലന പരിപാടിയിൽ 24 ഡോക്ടർമാർ, 79 നഴ്സുമാർ, 50 മറ്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ ആകെ 153 പേർക്ക് പരിശീലനം നൽകി.812 അതിഥി തൊഴിലാളികളെ ലേബർ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും, ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ഇന്ന്(3) ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുത്ത വോളന്റിയർമാർ ആകെ 4404 വീടുകൾ സന്ദർശിച്ചു. ഇന്ന്(3) ബ്ലോക്ക് മെഡിക്കൽ ഓഫീസർമാർ, ബ്ലോക്ക് കൊറോണ നോഡൽ ഓഫീസർമാർ എന്നിവരുമായി സൂം കോൺഫറൻസ് നടത്തി. ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ നേതൃത്വത്തിലുള്ള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP