Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാട്ടിൽ വരാനാകാതെ ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നത് മലപ്പുറത്തെ 287പേർ; ആളുകളെ തിരിച്ചെത്തിക്കാൻ നോർക്കയുടെ ഇടപെടൽ; ഇരുസംസ്ഥാനങ്ങളിലെയും സുരക്ഷ ഉറപ്പാക്കി നടപടിയെടുക്കുമെന്ന് അധികൃതർ

നാട്ടിൽ വരാനാകാതെ ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നത് മലപ്പുറത്തെ 287പേർ; ആളുകളെ തിരിച്ചെത്തിക്കാൻ നോർക്കയുടെ ഇടപെടൽ; ഇരുസംസ്ഥാനങ്ങളിലെയും സുരക്ഷ ഉറപ്പാക്കി നടപടിയെടുക്കുമെന്ന് അധികൃതർ

ജംഷാദ് മലപ്പുറം

മലപ്പുറം: നാട്ടിൽ വരാനാകാതെ മലപ്പുറത്തെ 287പേർ ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നു. ചെന്നൈയിലെ സ്ഥാപന പ്രതിനിധികളെ ബന്ധപ്പെട്ട് ആളുകളെ തിരിച്ചെത്തിക്കാൻ നോർക്കയുടെ ഇടപെടൽ. കേരളത്തിന്റെയുംതമിഴ്‌നാടിന്റെയുംആരോഗ്യ സുരക്ഷ സംവിധാനങ്ങൾ പരിശോധിച്ച് ഇവരെ നാട്ടിലെത്തിക്കുകയോ ചെന്നൈയിലെ താമസസ്ഥലത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്ന് നോർക്ക അധികൃതർ.

മലപ്പുറം വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് തമിഴ്‌നാട്ടിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് അബ്ദുൽ ഹമീദ് എം എൽ എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയകത്തിലൂടെയാണ് നോർക്കയുടെ ഇടപെടലുണ്ടായത്. കോവിഡ് രോഗപാശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ വിവിധ ആവശ്യാർഥം കേരളത്തിന് പുറത്ത് പോയി അവിടെ കുടുങ്ങിക്കിടക്കുന്നവരുടെ പ്രയാസം വിവിധ കെ എം സി സി കമ്മറ്റികൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയുടെ ടപെടൽ.വള്ളിക്കുന്ന മണ്ഡലത്തിൽനിന്നും 287 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം ചെന്നൈയിൽ നാട്ടിലേക്ക് വരാനാവാതെ കുടുങ്ങി കിടക്കുന്നത്.

ചെന്നൈയിലെ വിവിധ സ്ഥലങ്ങളിൽ ബിസ്നസ് ,ജോലി ആവശ്യാർഥംപോയവരാണ് ഇവർ.ഇവരുടെആരോഗ്യസുരക്ഷ ഉൾപ്പെടെ സമ്പൂർണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി എം എൽ എ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകുകയായിരുന്നു. ഇതെ തുടർന്ന് നോർക്ക വിഭാഗം പ്രിൻസിപ്പൾ സെക്രട്ടറി ,നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക് മുഖ്യമന്ത്രി കത്ത് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നവരുടെ സ്ഥാപന പ്രതിനിധികളെ നോർക്ക വിഭാഗം ബന്ധപ്പെട്ട് സുരക്ഷക്ക് ആവശ്യമായ ഇടപെടൽനടത്തിയത്.

കേരളത്തിന്റെയും, തമിഴ്‌നാടിന്റെയുംആരോഗ്യ സുരക്ഷ സംവിധാനങ്ങൾ പരിശോധിച്ച് ഇവരെ നാട്ടിലെത്തിക്കുകയോ ചെന്നൈയിലെ താമസസ്ഥലത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്ന് നോർക്ക അധികൃതർ നൽകിയ മറുപടിയിൽ വ്യക്തമാക്കി.എംഎൽഎ യുടെ ഇടപെടൽ കാരണം ഭീതിയിലായ കുടുംബങ്ങൾക്കാണ് ഇതോടെ ആശ്വാസമായത്.മലയാളികൾ ഇപ്പോൾ താമസിക്കുന്ന സംസ്ഥാനത്തിന്റെ ആരോഗ്യ സുരക്ഷക്ക് വിധേയമായി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നും എം എൽ എകത്തിലൂടെആവശ്യപ്പെട്ടിരുന്നു.ജില്ലയുടെവിവിധഭാഗങ്ങളിലുള്ള നിരവധി മലയാളികൾ ഇത്തരത്തിൽ കേരളത്തിന് പുറത്ത് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരുണ്ടെന്ന കാര്യവും എം എൽ എകത്തിൽസൂചിപ്പിച്ചിരുന്നു. ഇവർ നാട്ടിലേക്ക്‌വരാനാവാതെ പ്രയാസപ്പെടുകയാണ്.കുടുംബം പോറ്റാനായി നാട് വിട്ട് ഇതര സംസ്ഥാനങ്ങളിൽ ജോലിക്ക് പോയവരുടെ കുടുംബങ്ങൾ ഭീതിയകറ്റണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

അതേ സമയം കേരളത്തിലും ഇത്തരത്തിൽ വിവിധ സംസ്ഥാനക്കാർ നാട്ടിൽപേകാനാകാത്ത അവസ്ഥയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണെന്ന് മലപ്പുറം ജില്ലാ കലക്ടർ ജാഫർ മലിക് പറഞ്ഞു. അതിഥി തൊഴിലാളികളെ താമസ സ്ഥലത്തു നിന്നും പുറത്താക്കാനും സ്വന്തം നാടുകളിലേക്കു തിരിച്ചയക്കാനുമുള്ള ശ്രമങ്ങൾ അനുവദിക്കില്ല. താമസ സ്ഥലത്തു നിന്നും തൊഴിലാളികളെ ഇറക്കിവിട്ടാൽ തൊഴിലുടമ/കോൺട്രാക്ടർ കർശന നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ഉറപ്പാക്കിയിട്ടുണെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു.

തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്നതും നിരീക്ഷിച്ചു വരികയാണ്. ചരക്കു വാഹനങ്ങളിൽ ജില്ലാ അതിർത്തി കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും വാഹന ഡ്രൈവർക്കെതിരെയും നിയമ നടപടിയെടുക്കും.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണ ലഭ്യത പൂർണ്ണമായും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലയിൽ കൺട്രോൾ സെൽ രൂപീകരിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ കഴിയാത്ത സാഹചര്യമായതിനാൽ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. അതിന്റെ എകോപനമാണ് ജില്ലാതല കൺട്രോൽ സെൽ നിർവഹിക്കുക. പെരിന്തൽമണ്ണ സബ്കലക്ടർ കെ.എസ് അഞ്ജുവിന്റെ നേതൃത്വത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ജില്ലാതല കൺട്രോൾ സെൽ രൂപീകരിച്ചിട്ടുള്ളത്. കൺട്രോൾ സെൽ നമ്പർ: 9447448701, 9744236022, 9400868572.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP