Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജനം പുറത്തിറങ്ങായതോടെ തെരുവു നായകൾ പട്ടിണിയിലാണ്; അതിനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാൻ മുൻകൈ എടുക്കണം; ക്ഷേത്രത്തിലേക്ക് ഇപ്പോൾ ജനം എത്താത്തതു കൊണ്ട് കുരങ്ങന്മാർക്കും ഭക്ഷണം കിട്ടുന്നില്ല; അവ അക്രമാസക്തരാവാനുള്ള സാധ്യതയുണ്ട്'; മൃഗങ്ങളെ കൂടി കരുതണമെന്ന് മുഖ്യമന്ത്രി

'ജനം പുറത്തിറങ്ങായതോടെ തെരുവു നായകൾ പട്ടിണിയിലാണ്; അതിനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാൻ മുൻകൈ എടുക്കണം; ക്ഷേത്രത്തിലേക്ക് ഇപ്പോൾ ജനം എത്താത്തതു കൊണ്ട് കുരങ്ങന്മാർക്കും ഭക്ഷണം കിട്ടുന്നില്ല; അവ അക്രമാസക്തരാവാനുള്ള സാധ്യതയുണ്ട്'; മൃഗങ്ങളെ കൂടി കരുതണമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മനുഷ്യനൊപ്പം മൃഗങ്ങളുടെ അവസ്ഥയും പ്രതിസന്ധിയിലാവുന്നതു തിരിച്ചറിഞ്ഞ് അതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ വ്യാപനം സംബന്ധിച്ച വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തെരുവുകൾ സജീവമായിരുന്ന സമയത്തു മനുഷ്യനൊപ്പം തന്നെ തെരുവ് നായ്ക്കളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജനം പുറത്തിറങ്ങായതോടെ തെരുവു നായകൾ പട്ടിണിയിലാണ്. അവരെ കൂടി കരുതണം. അതിനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാൻ മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതിനൊപ്പം സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് കുരങ്ങുകളെ കാണാം. ക്ഷേത്രത്തിലേക്ക് ഇപ്പോൾ ജനം എത്താത്തതു കൊണ്ട് കുരങ്ങന്മാർക്കും ഭക്ഷണം കിട്ടുന്നില്ല. അങ്ങനെ വന്നാൽ ഇവ അക്രമാസക്തരാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അതാത് ക്ഷേത്രം ഭാരവാഹികൾ മുൻകൈയെടുത്ത് അവർക്കുള്ള ഭക്ഷണം എത്തിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP