Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്-19- വെന്റിലേറ്ററുകൾ വാങ്ങുന്നതിന് ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്നും 1 കോടി രൂപ; മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററുകൾ വാങ്ങുന്ന പദ്ധതിക്ക് 24 മണിക്കൂറിനുള്ളിൽ ഭരണാനുമതി

കോവിഡ്-19- വെന്റിലേറ്ററുകൾ വാങ്ങുന്നതിന് ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്നും 1 കോടി രൂപ; മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററുകൾ വാങ്ങുന്ന പദ്ധതിക്ക് 24 മണിക്കൂറിനുള്ളിൽ ഭരണാനുമതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് ചികിൽസ കേന്ദ്രമായി മാറിയ കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിൽ വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളൂം വാങ്ങുന്നതിനായി ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ അനുവദിച്ചു. കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗ സാധ്യത ഉള്ളവർ എത്തി ചേരുന്നതും ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളതും. ഇതിനകം 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഒട്ടനവധി മലയാളികളാണ് കൊച്ചിയിലെത്തിയത്. ഈ പ്രത്യേക സാഹചര്യങ്ങളെ നേറിടുന്നതിനുള്ള സംവിധാനങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ കുറവായിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വെന്റിലേറ്ററുകളും മറ്റും വാങ്ങുന്നതിന് തുക അനുവദിക്കുന്നതെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. എറണാകുളത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും പരിശോധനകൾ നടത്തുന്നതിനുള്ള നൂതന സംവിധാനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ചും എംപി കഴിഞ്ഞ ദിവസം പാർലമെന്റിൽ സംസാരിച്ചിരുന്നു.

കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ട് ഏറെ ആവശ്യം വരുന്ന ഇ സി എം ഒ മെഷീൻ (28.18 ലക്ഷം രൂപ), 2 നോൺ ഇന്വാസിവ് വെന്റിലേറ്ററുകൾ( ഒന്നിന് 6.5 ലക്ഷം രൂപ വീതം), 2 കുട്ടികൾക്കുള്ള നോൺ ഇന്വാസിവ് വെന്റിലേറ്ററുകൾ( ഒന്നിന് 2.17 ലക്ഷം രൂപ വീതം), 4 ഐ സി യു വെന്റിലേറ്ററുകൾ ( ഒന്നിന് 9.10 ലക്ഷം രൂപ വീതം ) 4 മൾട്ടിപാരാ മോണിറ്റർ വിത്ത് കാപ്‌നോഗ്രാം ആൻഡ് ഡ്യുൽ ഐ ബി പി (ഒന്നിന് 2.66 ലക്ഷം രൂപ വീതം), 1 സി ആർ റീഡർ( 5.25 ലക്ഷം രൂപ), അറുപത്തി എണ്ണായിരം രൂപ വില വരുന്ന 3 പൾസ് ഓക്‌സീമീറ്ററുകൾ എന്നിവയാണ് എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങുന്നത്.

കോവിഡ്-19 മായി ബന്ധപ്പെട്ട് അടിയന്തിര ആവശ്യമുള്ള യന്ത്ര സാമഗ്രികൾ വാങ്ങുന്നതിന് എംപി ഫണ്ടിൽ നിന്നും തുക അനുവദിക്കാനുള്ള സന്നദ്ധത് തിങ്കളാഴ്‌ച്ച രാത്രിയാണ് ഹൈബി ഈഡൻ ജില്ലാ കളക്ടറെ അറിയിച്ചത്. തുടർന്ന് ചൊവ്വാഴ്‌ച്ച രാവിലെ തന്നെ തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ ചുമതലപ്പെടുത്തി. വൈകിട്ട് 4 മണിയോടെ പ്രൊപ്പോസൽ ജില്ലാ പ്‌ളാനിങ് ഓഫീസർ മുഖാന്തിരം കളക്ടർക്ക് സമർപ്പിക്കുകയും തുടർന്ന് ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു.

വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് എല്ലാ ഉദ്യോഗസ്ഥ രും നല്കിയ അകമഴിഞ്ഞ പിന്തുണ പദ്ധതിക്ക് ഒറ്റ ദിവസം കൊണ്ട് ഭരണാനുമതി ലഭിക്കുന്നതിന് സഹായകമായെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. എത്രയും പെട്ടെന്ന് വെന്റിലേറ്ററുകൾ അടക്കമുള്ള യന്ത്രസാമഗ്രികൾ വാങ്ങി പ്രവർത്തനക്ഷമമാക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ ഉറപ്പ് നല്കിയിട്ടുണ്ടെന്നും എംപി പറഞ്ഞൂ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP