Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19: തിരുവല്ല മേഖലയിലെ ഏഴുപേരുടെ രക്തപരിശോധനാ ഫലം നെഗറ്റീവ്; താലൂക്കിൽ ആകെ 50 പേർ വീടുകളിൽ നിരീക്ഷണത്തിൽ; ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബവും നിരീക്ഷണത്തിൽ

കോവിഡ് 19: തിരുവല്ല മേഖലയിലെ ഏഴുപേരുടെ രക്തപരിശോധനാ ഫലം നെഗറ്റീവ്; താലൂക്കിൽ ആകെ 50 പേർ വീടുകളിൽ നിരീക്ഷണത്തിൽ; ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബവും നിരീക്ഷണത്തിൽ

എസ്.രാജീവ്‌

തിരുവല്ല : കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ തിരുവല്ല മേഖലയിൽ നിന്നും പരിശോധനയ്ക്കയച്ച ഏഴു പേരുടെ രക്ത പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. താലുക്കിലാകമാനം 50 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നത്. ഇറ്റലിയിൽ നിന്നും കഴിഞ്ഞ ദിവസം എത്തിയ കുളക്കാട് സ്വദേശികളായ മൂന്നംഗം കുടുംബവും വീട്ടിൽ തന്നെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

റാന്നിയിൽ രോഗബാധ സ്ഥിരീകരിച്ചവരുമായി സെക്കന്ററി കൊണ്ടാക്ട് ഉണ്ടെന്ന് സംശയിക്കുന്ന കുറ്റപ്പുഴ , കടപ്ര, തിരുവല്ല സ്വദേശികളായ മൂന്ന് പേരും സ്വന്തം വീടുകളിൽ നിരീക്ഷണത്തിലുണ്ട്. റാന്നിയിൽ കൊറോണാ ബാധ സ്ഥിരീകരിച്ചവർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ എത്തിയ സമയം തന്നെ മറ്റ് ആവശ്യങ്ങൾക്കായി എസ് പി ഓഫീസിൽ എത്തിയവരാണ് ഇവർ മൂവരും.

കൊറോണാ ബാധിതരായി റാന്നി സ്വദേശികൾ നാട്ടിലെത്തിയ ശേഷം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ കലക്ടറുടെ ഔദ്യോഗിക വെബ് സൈറ്റ് വഴിയും മാധ്യമങ്ങൾ വഴിയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ നിന്നാണ് തങ്ങളും റാന്നിക്കാർ ജില്ലാ പൊലീസ് കാര്യാലയത്തിൽ എത്തിയ അതേ സമയം തങ്ങളും ഓഫിസിൽ ഉണ്ടായിരുന്നതായി മൂവർക്കും ബോധ്യമായത്. തുടർന്ന് ഇവർ ആരോഗ്യ വിഭാഗം അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP