Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് രോഗികൾക്ക് വേണ്ടി മൂന്ന് പുത്തൻ ചികിത്സാ ഉപകരണങ്ങളുമായി ശ്രീ ചിത്ര; ഡോക്ടർമാർ രൂപ കല്പന നൽകിയിരിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന മൂന്ന് ഉപകരണങ്ങൾ

കോവിഡ് രോഗികൾക്ക് വേണ്ടി മൂന്ന് പുത്തൻ ചികിത്സാ ഉപകരണങ്ങളുമായി ശ്രീ ചിത്ര; ഡോക്ടർമാർ രൂപ കല്പന നൽകിയിരിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന മൂന്ന് ഉപകരണങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആശ്വാസം പകർന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം പിടിപെടുന്നതിനെ തടയാൻ സഹായിക്കുന്ന മൂന്ന് പുത്തൻ ഉപകരണങ്ങൾ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വികസിപ്പിച്ചു. രോഗിക്ക് പരിസരവുമായി ഒരുവിധത്തിലുള്ള സമ്പർക്കവുമുണ്ടാകാതിരിക്കാനുള്ള 'ഐസൊലേഷൻ പോഡ്', രോഗികളുടെ കഫം, തുപ്പൽ തുടങ്ങിയ സ്രവങ്ങൾ ശേഖരിച്ച് സുരക്ഷിതമായി നശിപ്പിക്കാനുള്ള ഉപകരണമായ 'ചിത്ര അക്രിലോസോർബ്', 'ബബിൾ ഹെൽമെറ്റ്' എന്നിവയാണ് ആരോഗ്യപ്രവർത്തകർ പ്രതിക്ഷയോടെ കാണുന്ന ഈ മൂന്ന് ഉപകരണങ്ങൾ.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ശ്രീചിത്ര വികസിപ്പിച്ച എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യ കമ്പനികൾക്ക് സൗജന്യമായി കൈമാറും. കോവിഡ് ഭീഷണി നേരിടാൻ രാജ്യത്ത് ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാകും ഉപകരണ നിർമ്മാണക്കമ്പനികളുമായി കരാറുണ്ടാക്കുമെന്നും ശ്രീചിത്ര ഡയറക്ടർ ഡോ. ആശ കിഷോർ വ്യക്തമാക്കി.

ഐസൊലേഷൻ പോഡ്
കോവിഡ് രോഗികളെ ആവശ്യം വന്നാൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് ഉപയോഗിക്കാവുന്ന ഒരു പ്രത്യേക തരം മോഡ്യൂൾ ആണ് ഇത്. രോഗികൾക്ക് പരിസരവുമായി ഒരു ബന്ധവും ഉണ്ടാകാതിരിക്കാനും അവരുടെ ശരീരത്തിൽ നിന്നുള്ളസ്രവങ്ങളും മറ്റും അന്തരീക്ഷത്തിൽ കലരാതിരിക്കാനും ഒരു പ്രത്യേക ടെൻഡ് കവർ ഇതിനുണ്ടാകും. ഉള്ളിലെ വായു പൂർണമായും നീക്കി അണുമുക്തമാക്കി ഭാരംകുറഞ്ഞ ബെഡ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയ ഒരു പ്രത്യേക മോഡ്യൂൾ ആണ് ഇത്.

ചിത്ര അക്രിലോസോർബ്
കോവിഡ് രോഗിയിൽ നിന്നും ശേഖരിക്കുന്ന സ്രവങ്ങൾ അതിനുള്ളിൽത്തന്നെ ആഗിരണം ചെയ്യപ്പെടുന്ന ഒരു പ്രത്യേക പാത്രമാണിത്. രോഗിയുടെ സ്രവങ്ങൾ ഇതിനുള്ളിൽ ശേഖരിച്ചാൽ നിറഞ്ഞുകവിയുകയോ പരിസരം മലിനപ്പെടുത്തുകയോ ഇല്ലാതെ അവ ആഗീരണം ചെയ്ത് പോകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോഗത്തിനുശേഷം ആശുപത്രിമാലിന്യത്തിനൊപ്പം ഇത് ഇൻസിനറേറ്ററിൽ നശിപ്പിക്കാം. ശ്രീചിത്രയിലെ ബയോമെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജിവിഭാഗം ശാസ്ത്രജ്ഞരായ ഡോ. എസ്. മഞ്ജു, ഡോ. മനോജ് കമ്മത്ത് എന്നിവരടങ്ങിയ സംഘമാണ് ഇത് വികസിപ്പിച്ചത്.

ബബിൾ ഹെൽമെറ്റ്
കോവിഡ് രോഗികൾക്ക് പരമ്പരാഗത ഓക്സിജൻ മാസ്‌കുകൾക്കുപകരം ഉപയോഗിക്കാൻ ശ്രീചിത്ര വികസിപ്പിച്ചതാണിത്. തലമുഴുവൻ മൂടുന്ന ഈ ഹെൽമെറ്റ് രോഗിയുടെ കഴുത്തിൽ പ്രത്യേക കോളർവഴി ബന്ധിപ്പിച്ചുനിർത്താം. കോവിഡ്മൂലം കടുത്ത ശ്വാസതടസ്സം നേരിടുന്ന രോഗികൾക്ക് ശ്വസനം അനായാസമാക്കാനും വെന്റിലേറ്ററിന്റെ ഉപയോഗം വേണ്ടെന്നുവെക്കാനുമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP