Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള ഒരാൾ കൂടി മുങ്ങി; അധികൃതരുടെ അനുമതിയില്ലാതെ സ്ഥലം വിട്ടത് മധുര സ്വദേശി

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള ഒരാൾ കൂടി മുങ്ങി; അധികൃതരുടെ അനുമതിയില്ലാതെ സ്ഥലം വിട്ടത് മധുര സ്വദേശി

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോവിഡ് 19 സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഒരാൾ കൂടി മുങ്ങി. പത്തനംതിട്ടയിൽ നിരീക്ഷണത്തിലായിരുന്ന തമിഴ്‌നാട് സ്വദേശിയാണ് മുങ്ങിയത്. പത്തനംതിട്ടയിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് അധികൃതരുടെ അനുവാദമില്ലാതെ സ്ഥലം വിട്ടത്.

തോട്ടപ്പുഴയിലാണ് ഇയാൾ വാടകയ്ക്ക് താമസിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇയാൾ ആരോ?ഗ്യ വകുപ്പ് അധികൃതരെ അറിയിക്കാതെ മുങ്ങുകയായിരുന്നു. മധുരയിൽ എത്തിയതായി സുഹൃത്തിനെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതിനിടെ, പത്തനംതിട്ടയിൽ ഒൻപത് പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

നേരത്തെ ചൈനയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചത് കോവിഡ് വൈറസ് ബാധിച്ചല്ലെന്ന് തെളിഞ്ഞിരുന്നു. പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മറ്റ് രോ?ഗങ്ങൾക്ക് കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.

ചൈനയിൽ നിന്നെത്തി പത്ത് ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കുട്ടിയുടെ അച്ഛനാണ് മരിച്ചത്. ഇവർ തമ്മിൽ സമ്പർക്കം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്‌കാരം ഉൾപ്പടെയുള്ള ചടങ്ങുകൾ പ്രോട്ടോകൾ പ്രകാരം നടത്താനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP