Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾക്ക് കോവിഡ്; ഇയാൾക്ക് കയറിൽ തൂക്കി മദ്യം എത്തിച്ച ഉറ്റ സുഹൃത്തുക്കൾ ക്വാറന്റൈൽ;മദ്യപിച്ച് അലമ്പുണ്ടാക്കിയ പ്രവാസിയെ അനുനയിപ്പിച്ചത് ജനപ്രതിനിധി അടക്കം എത്തി; ക്വാറന്റൈനിൽ യുവാവിന്റെ പരാക്രമണം അവസാനിച്ചത് പൊലീസ് എത്തിയതോടെ

മറുനാടൻ ഡെസ്‌ക്‌

അടൂർ: നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാൾക്ക് കയറിൽ തൂക്കി മദ്യകുപ്പികൾ എത്തിച്ചുനൽകിയവരും ക്വാറൻൈനിലേക്ക്. അടൂരാണ് സംഭവം അരങ്ങേറിയത്.കഴിഞ്ഞ ദിവസം ദുബായിൽനിന്ന് എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

രണ്ടു ദിവസം മുമ്പ് യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തു. ഒടുവിൽ ജനപ്രതിനിധികളും പൊലീസും ചേർന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കി. ശനിയാഴ്ചയാണ് പരിശോധനാഫലം വന്നത്.

നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കിൽ വന്ന രണ്ടുപേർ, കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറിൽ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ മദ്യം വെച്ച് മുകളിലേക്ക് നൽകിയത് മുൻപ് വാർത്തയായിരുന്നു.

മദ്യം നൽകിയത് കിളിവയൽ, കുളക്കട സ്വദേശികളാണെന്ന് വിവരം ലഭിച്ച അടൂർ എസ്‌ഐ. ശ്രീജിത്ത്, ഒരാളുടെ വീട്ടിലെത്തിയും മറ്റെയാളെ ഫോണിൽ വിളിച്ചും നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടു. മദ്യം കൈമാറാൻ ഉപയോഗിച്ച കയറിലോ കവറിലോ സ്പർശിച്ചിട്ടുണ്ടാവാമെന്നതിനാലാണിതെന്ന് എസ്‌ഐ. പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP