Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലപ്പുറം ജില്ലയിൽ കൊവിഡ്19 ബാധിരായ രണ്ട് പേരുടെയും വിവരങ്ങൾ പുറത്ത് വിട്ട് ജില്ലാ ഭരണകൂടം; ഇരുവരും എത്തിയത് വിദേശത്ത് നിന്നും; ഇവരുടെ സഹയാത്രികർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പ്

മലപ്പുറം ജില്ലയിൽ കൊവിഡ്19 ബാധിരായ രണ്ട് പേരുടെയും വിവരങ്ങൾ പുറത്ത് വിട്ട് ജില്ലാ ഭരണകൂടം; ഇരുവരും എത്തിയത് വിദേശത്ത് നിന്നും; ഇവരുടെ സഹയാത്രികർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കൊവിഡ് 19 ബാധികരായ മലപ്പുറം ജില്ലയിലെ രണ്ട് പേരുടെ വിവരങ്ങൾ കളക്​ടർ ജാഫർ മാലിക്​ പുറത്തുവിട്ടു. ഒരാൾ വേങ്ങര കൂരിയാട്​ സ്വദേശിയും രണ്ടാമത്തെയാൾ കടലുണ്ടി നഗരം സ്വദേശിമുയാണ്​. വേങ്ങര കൂരിയാട് സ്വദേശി മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബിയിൽ നിന്നുമാണ് കരിപ്പൂർ എയർപോർട്ടിൽ എത്തിയത്. എയർഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലാണ് ഇയാൾ ജില്ലയിലെ ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തിട്ടുണ്ട് .

കടലുണ്ടി നഗരം സ്വദേശി മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലാണ് നാട്ടിൽ എത്തിയത്. ഇയാൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ആംബുലൻസിൽ വീട്ടിലെത്തി വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇവരെ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തിട്ടുണ്ട്.

മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബി യിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ IX 348 നമ്പർ വിമാനത്തിലും
മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ എയർ അറേബ്യയുടെ G9 425 നമ്പർ വിമാനത്തിലും
യാത്ര ചെയ്തവർ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതും യാതൊരുകാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടില്ലാത്തതുമാണ്.

ജില്ലാ മെഡിക്കൽ കൺട്രോൾ റൂം നമ്പർ
04832733251, 04832733252, 04832733253
0483 2737858, 0483 2737857,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP