Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമം സാധാരണ നിലയിലേക്ക്; റെ‍ഡ് സോണുകളിൽ മാത്രം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ

സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമം സാധാരണ നിലയിലേക്ക്; റെ‍ഡ് സോണുകളിൽ മാത്രം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്തെ ബാങ്കുകളുടെ സമയക്രമം സാധാരണ നിലയിലേക്ക്. റെഡ് സോണുകളിലെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കുമെങ്കിലും മറ്റ് പ്രദേശങ്ങളിൽ സാധാരണ നിലയിലായിരിക്കും പ്രവർത്തനം. സംസ്ഥാന സർക്കാരും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും ചേർന്നാണ് തീരുമാനമെടുത്തിരിക്കുന്നത്.

ഒന്നരമാസത്തിന് ശേഷമാണ് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് കടക്കുന്നത്. സാധാരണ നിലയിലെ പോലെയായിരിക്കും പ്രവർത്തനം 10 മണിമുതൽ നാല് മണിവരെ ഫിക്‌സഡ് അവേഴ്‌സും അഞ്ച് മണിവരെ വർക്കിങ് സമയവുമായിരിക്കും. എന്നാൽ റെഡ്‌സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ബാങ്കുകൾ പ്രവർത്തിക്കാൻ പാടില്ലായെന്നും നിർദേശമുണ്ട്. ഇത് സംബന്ധിച്ച് കളക്ടർമാരാണ് തീരുമാനം എടുക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP