Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാറന്റൈനിലുള്ളവർക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ; ആശുപത്രിയിലെത്തുന്നവർക്ക് മതിയായ സുരക്ഷയും പരിചരണവും നൽകണം; ജീവനക്കാർക്ക് പിപിഇ കിറ്റുകൾ ലഭ്യമാക്കണമെന്നും മന്ത്രി കോഴിക്കോട് കളക്റ്റ്രേറ്റിൽ നടന്ന യോഗത്തിൽ

ക്വാറന്റൈനിലുള്ളവർക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ; ആശുപത്രിയിലെത്തുന്നവർക്ക് മതിയായ സുരക്ഷയും പരിചരണവും നൽകണം; ജീവനക്കാർക്ക് പിപിഇ കിറ്റുകൾ ലഭ്യമാക്കണമെന്നും മന്ത്രി കോഴിക്കോട് കളക്റ്റ്രേറ്റിൽ നടന്ന യോഗത്തിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: കോവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈനിൽ എത്തുന്ന ആളുകൾക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. താമസം, ഭക്ഷണം, ശുചിത്വം എന്നിവയിലെല്ലാം ഒരു കുറവും വരുത്താൻ പാടുള്ളതല്ല. പരാതികൾക്കിടവരാത്ത വിധം മതിയായ സംവിധാനം അവർക്ക് നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദ്ദേശം നൽകി. കലക്ടറേറ്റിൽ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവധ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുള്ളതിനാൽ എല്ലാ പ്രാഥമിക ആശുപത്രികളിലും കൃത്യമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണം.മരുന്നിന്റെ ലഭ്യതയും ജീവനക്കാരുടെ എണ്ണവും കുറയാത്ത വിധം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആശുപത്രികളിലേക്ക് വരുന്ന രോഗികൾക്ക് മതിയായ ചികിത്സയും സംരക്ഷണവും നൽകണം. പി.പി.ഇ കിറ്റുകളുടെ ലഭ്യത ഉറപ്പ് വരുത്തണം. മഴക്കാലം വരുന്നതിനാൽ മാലിന്യസംസ്‌ക്കരണവും ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തണമെന്ന് മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ജനങ്ങളെ സംരക്ഷിക്കുകയും രോഗത്തെ തടയലുമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാൻ ആരോഗ്യമേഖലയിലെ പ്രവർത്തകർക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നല്ല നിലയിൽ പങ്ക് വഹിച്ചിട്ടുണ്ട്.

മേഖലയിൽ പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്ന് മന്ത്രി യോഗത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച വളണ്ടിയർമാരെ വേണമെങ്കിൽ പുനക്രമീകരണം ചെയ്യാം. പ്രയാസമുള്ളവരെ മാറ്റി നിർത്തി രജിസ്റ്റർ ചെയ്ത വളണ്ടിയർമാരെ പുതുതായി ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.അതിഥി തൊഴിലാളികൾക്കാവശ്യമായ സഹായം ചെയ്തുകൊടുക്കണം. നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കണം.

ജോലി ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് അതിനുള്ള സംവിധാനം ഉണ്ടാക്കി അവരെ ഉപയോഗപ്പെടുത്തണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ബുദ്ധിമുട്ടുകൾ വല്ലതും ഉണ്ടെങ്കിൽ അവരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ അവടെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു പറഞ്ഞു അനാവശ്യയാത്രക്കാരേയും മാസ്‌ക്ക് ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ്ജ് പറഞ്ഞു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി, വിവിധ വകുപ്പു ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP