Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്- 19: കോഴിക്കോട് ജില്ലയിൽ ഒരു പോസിറ്റീവ് കേസ് കൂടി; രോഗബാധ നെടുമ്പാശേരി വഴി എത്തിയ ചെക്യാട് സ്വദേശിക്ക്; ആകെ 10474 പേർ നിരീക്ഷണത്തിൽ

കോവിഡ്- 19: കോഴിക്കോട് ജില്ലയിൽ ഒരു പോസിറ്റീവ് കേസ് കൂടി; രോഗബാധ നെടുമ്പാശേരി വഴി എത്തിയ ചെക്യാട് സ്വദേശിക്ക്;  ആകെ 10474 പേർ നിരീക്ഷണത്തിൽ

ജാസിം മൊയ്ദീൻ

കോഴിക്കോട്: ജില്ലയിൽ ഇന്ന് ഒരു കോവിഡ്- 19 കേസ് കൂടി സ്ഥിരീകരിച്ചു. ദുബായിൽ നിന്നും മാർച്ച് 22 ന് നെടുമ്പാശ്ശേരി വഴി എത്തിയ കോഴിക്കോട് ചെക്യാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടുമ്പാശ്ശേരിയിൽ നിന്ന് കാർ മാർഗം 22 ന് രാത്രി വീട്ടിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കെ 23 ന് ആംബുലൻസ് മാർഗ്ഗം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് അഡ്‌മിറ്റായി. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ എണ്ണം 6 ആയി. ഇതു കൂടാതെ പോസീറ്റീവായ രണ്ട് കാസർകോഡ് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും ജില്ലയിൽ ചികിത്സയിലുണ്ട്. ആകെ 9 കേസുകളാണ് ജില്ലയിൽ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് 11 സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 236 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 207 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 198 എണ്ണം നെഗറ്റീവാണ്. ഇനി 29 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.

ജില്ലയിൽ ഇന്ന് (27/3) ആകെ 10474 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ അറിയിച്ചു. ഇതിൽ 150 പേർ പുതുതായി നിരീക്ഷണത്തിൽ വന്നവരാണ്. മെഡിക്കൽ കോളേജിൽ 17 പേരും ബീച്ച് ആശുപത്രിയിൽ 20 പേരും ഉൾപ്പെടെ ആകെ 37 പേർ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇന്ന് മെഡിക്കൽ കോളേജിൽ ആറ് പേരും ബീച്ച് ആശുപത്രിയിൽ ഏഴ് പേരും ഉൾപ്പെടെ ആകെ 13 പേരെ ഡിസ്ചാർജ് ചെയ്തു.

മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 34 പേർക്ക് ഇന്ന് കൗൺസിലിങ് നൽകി. സോഷ്യൽ മീഡിയയിൽ കൂടിയുള്ള ബോധവൽക്കരണം തുടർന്ന് വരുന്നു. കൊറോണയെ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും കീഴ്സ്ഥാപനങ്ങൾക്ക് അയച്ചു കൊടുത്തു. ജില്ലയിൽ തയ്യാറാക്കിയ പോസ്റ്ററുകളും ലഘുലേഖകളും കീഴ്സ്ഥാപനങ്ങളിലേക്ക് വിതരണത്തിനായി കൈമാറി.

ആരോഗ്യവകുപ്പ് മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നടത്തിയ വീഡിയോ കോൺഫറൻസിൽ ജില്ലാകലക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും പങ്കെടുത്തു. ജില്ലാ കലക്ടർ സാംബശിവറാവു ജില്ലയിലെ മെഡിക്കൽ ഓഫീസർമാരുമായി വീഡിയോ കോൺഫറൻസ് നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർ മെഡിക്കൽ കോളേജ്, ബീച്ച്ആശുപത്രി, വടകര ജില്ലാആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലെ നഴ്സിങ് സൂപ്രണ്ടുമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലൂടെ ജില്ലയിലെ പ്രധാന ആശുപത്രികളിൽ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങളെകുറിച്ച് നിർദ്ദേശങ്ങൾ നൽകിയതായും ഡി.എം.ഒ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP