Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കളമശേരി മെഡിക്കൽ കോളേജിൽ വീണ്ടും കോവിഡ് സുഖപ്രാപ്തി, ഊബർ ടാക്‌സി ഡ്രൈവർ ആശുപത്രി വിട്ടു; വല്ലാർപ്പാടം സ്വദേശിക്ക് വൈറസ് പകർന്നത് ചികിത്സയിൽ ഇരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശിക്കൊപ്പം വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ

കളമശേരി മെഡിക്കൽ കോളേജിൽ വീണ്ടും കോവിഡ് സുഖപ്രാപ്തി, ഊബർ ടാക്‌സി ഡ്രൈവർ ആശുപത്രി വിട്ടു; വല്ലാർപ്പാടം സ്വദേശിക്ക് വൈറസ് പകർന്നത് ചികിത്സയിൽ ഇരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശിക്കൊപ്പം വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ

ആർ പീയൂഷ്

കൊച്ചി: കോവിഡ് ചികിത്സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് സഞ്ചരിച്ച ഊബർ ടാക്‌സി ഡ്രൈവറുടെ രോഗം പൂർണമായും ഭേദപ്പെട്ടു. വല്ലാർപാടം സ്വദേശി ലതീഷാ(37) ണ് രോഗം ഭേദമായതിനെ തുടർന്ന് ഇന്ന് വൈകിട്ട് 4 മണിക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയത്.

മാർച്ച് 25 നാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ലതീഷിനെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി സമ്പർക്കം ഉണ്ടായിരുന്ന കുടുംബാംഗങ്ങളുടെയും മറ്റും സാമ്പിൾ ഫലങ്ങൾ എല്ലാം നേരത്തെ തന്നെ നെഗറ്റീവ് ആയിരുന്നു.

അഡ്‌മിറ്റ് ആകുമ്പോൾ കടുത്ത പനിയും, ചുമയും ഉണ്ടായിരുന്നു. സി.ടി സ്‌കാനിൽ ന്യൂമോണിയ ഉണ്ടെന്നും കണ്ടെത്തി. ഹൈഡ്രോക്‌സി ക്ലോറോക്വിൻ, ആന്റി ബയോട്ടിക്ക് മരുന്നുകൾ, ആന്റി വൈറൽ മരുന്നുകൾ എന്നിവ ആദ്യമേ നൽകുവാൻ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ പനിയും ന്യൂമോണിയയും വർധിച്ചുവെങ്കിലും ക്രമേണ രോഗലക്ഷണങ്ങൾ കുറഞ്ഞു വന്നു.

ചികിത്സ ആരംഭിച്ച് ആറാം ദിനത്തോടെ രോഗലക്ഷണങ്ങൾ വിട്ടു മാറുകയും ചെയ്തു. വീണ്ടും സാമ്പിളുകൾ രണ്ടു വട്ടം കൂടി പരിശോധിച്ച് നെഗറ്റീവ് എന്ന് സ്ഥിരീകരണം വന്നതോടെ ആണ് ഡിസ്ചാർജ് ചെയ്തത്.

ഡോ. ഫത്താഹുദിൻ, ഡോ. ജേക്കബ് കെ. ജേക്കബ്, ഡോ. വിഭ സന്തോഷ്, ഡോ. റെനിമോൾ, ഡോ. ഗണേശ് മോഹൻ (ആർ.എം.ഒ), ഡോ. ജോ ജോസഫ് എന്നിവരുൾപ്പെട്ട ചികിത്സാ സംഘത്തിന് .ഡോ. ഗീത നായർ, സാന്റി അഗസ്റ്റിൻ,, നഴ്സിങ് സൂപ്രണ്ട് വത്സല, വിവിധ വകുപ്പ് മേധാവികൾ, എന്നിവർ മികച്ച പിന്തുണ നൽകി.

പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മെഡിക്കൽ ഡയറക്ടർ ഡോ.പീറ്റർ വാഴയിൽ മറ്റു മെഡിക്കൽ ബോർഡ് അംഗങ്ങൾ എന്നിവരുടെ മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു ചികിത്സ. കോവിഡ് ചികിത്സയിലായിരുന്ന സേട്ട് യാക്കൂബ് ഹുസൈൻ മാർച്ച് 28നാണ് മരണമടഞ്ഞത്. ദുബായിൽ നിന്ന് മാർച്ച് 16ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു. 22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP