Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കോവിഡ് 19 ഭീതിയിൽ സിനിമകൾക്ക് പിന്നാലെ സീരിയൽ ചിത്രീകരണവും നിർത്തി: സീരിയലുകളുടെ കേരളത്തിലെ ചിത്രീകരണം മാർച്ച് 20 മുതൽ 31 വരെ നിർത്തിവെക്കാനാണ് നിർദ്ദേശം; വരും ദിവസങ്ങളിൽ ചിത്രീകരണം പൂർണമായി ഒഴിവാക്കണം; ഷൂട്ടിങ് സെറ്റുകളിൽ മാസ്‌ക്, സാനിറ്റൈസറുകൾ തുടങ്ങിയ മുൻകരുതലുകൾ നിർബന്ധമാക്കണമെന്ന് മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി

കോവിഡ് 19 ഭീതിയിൽ സിനിമകൾക്ക് പിന്നാലെ സീരിയൽ ചിത്രീകരണവും നിർത്തി: സീരിയലുകളുടെ കേരളത്തിലെ ചിത്രീകരണം മാർച്ച് 20 മുതൽ 31 വരെ നിർത്തിവെക്കാനാണ് നിർദ്ദേശം; വരും ദിവസങ്ങളിൽ ചിത്രീകരണം പൂർണമായി ഒഴിവാക്കണം; ഷൂട്ടിങ് സെറ്റുകളിൽ മാസ്‌ക്, സാനിറ്റൈസറുകൾ തുടങ്ങിയ മുൻകരുതലുകൾ നിർബന്ധമാക്കണമെന്ന് മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടപടിയുമായി സിനിമാ സീരിയൽ മേഖലയും. ലോകമൊട്ടാകെ വ്യാപിക്കുന്ന കൊറോണ ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടികളുമായി ഈ മേഖലയിലുള്ളവരും രംഗത്തെത്തിയിരിക്കുന്നത്. തിയറ്ററുകൾ അടച്ചിടുകയും സിനിമാ നിർമ്മാണം നിർത്തിവയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് മിനി സ്‌ക്രീനും നടപടിയുമായി മുന്നോട്ട് പോകുന്നത്. എല്ലാ ടെലിവിഷൻ സീരിയലുകളുടെയും കേരളത്തിലെ ചിത്രീകരണം മാർച്ച് 20 മുതൽ 31 വരെ നിർത്തിവെക്കാനാണ് മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റിയുടെ തീരുമാനം.

മാർച്ച് 18 ,19 തിയ്യതികളിൽ, അടിയന്തര പ്രാധാന്യം ഉണ്ടെങ്കിൽ മാത്രമേ സീരിയൽ ചിത്രീകരണം നടത്താവൂ എന്നും മലയാളം ടെലിവിഷൻ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ആൾക്കൂട്ട ചിത്രീകരണം ഈ ദിവസങ്ങളിൽ പൂർണമായും ഒഴിവാക്കാനും നിർദ്ദേശമുണ്ട്. മാസ്‌ക് ,സാനിറ്റൈസറുകൾ തുടങ്ങിയ മുൻകരുതലുകൾ ഷൂട്ടിങ് സെറ്റുകളിൽ നിർബന്ധമാക്കണമെന്നും ഫ്രറ്റേണിറ്റി. മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റി ചെയർമാൻ സുരേഷ് ഉണ്ണിത്താനാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സിനിമാ നിർമ്മാണവും പോസ്റ്റ് പ്രൊഡക്ഷനും ഉൾപ്പെടെ നിർത്തിവയ്ക്കാൻ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. മുൻനിര ടെലിവിഷൻ പ്രോഗ്രാം നിർമ്മാതാക്കളും കൊറോണാ പ്രതിരോധത്തിനായി പ്രോഗ്രാമുകൾ നിർത്തിവച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ്സ് സീസൺ ടു അവസാനിപ്പിക്കാൻ നിർമ്മാതാക്കളായ എൻഡമോൾ ഷൈൻ ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മാർച്ച് 31 വരെ റിലീസുകൾ ഒഴിവാക്കി തിയറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. മലയാളത്തിൽ സിനിമാ നിർമ്മാണവും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് 12ന് റിലീസ് ചെയ്യാനിരുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, മാർച്ച് 26ന് റിലീസ് നിശ്ചയിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളും മാറ്റിവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ്, മഞ്ജു വാര്യരുടെ ലളിതം സുന്ദരം, ജൂനിയർ ലാലും ലാലും ചേർന്ന് സംവിധാനം ചെയ്യുന്ന സുനാമി എന്നീ സിനിമകൾ നിർത്തിവച്ചരിക്കുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP