Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; മഹാമാരിക്ക് കീഴടങ്ങിയത് തിരുവനന്തപുരത്തെ സാധാരണക്കാരുടെ ഡോക്ടറായ എംഎസ് അബ്ദിൻ

സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; മഹാമാരിക്ക് കീഴടങ്ങിയത് തിരുവനന്തപുരത്തെ സാധാരണക്കാരുടെ ഡോക്ടറായ എംഎസ് അബ്ദിൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. അട്ടക്കുളങ്ങരയിൽ സ്വകാര്യക്ലിനിക് നടത്തുകയായിരുന്ന എംഎസ് അബ്ദിനാണ് മരിച്ചത്. 73 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വരെ ആശുപത്രിയിൽ ഡോക്ടർ രോഗികളെ പരിചരിച്ചിരുന്നു. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പക്ഷാഘാതമുൾപ്പെടെയുള്ള അസുഖങ്ങൾ ഡോക്ടർക്ക് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

1980കളിലാണ് കമലേശ്വരത്ത് അദ്ദേഹം കെബിഎം എന്ന ആശുപത്രി തുടങ്ങിയത്. പിന്നീട് കെട്ടിടം മണക്കാട് ഭാഗത്തേയ്ക്ക് മാറുകയായിരുന്നു. 90കളിൽ നിരവധി ആശുപത്രികൾ സമീപഭാഗത്ത് വന്നെങ്കിലും ആബ്ദീൻ ഡോക്ടറെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. കാരണം സാധാരാണക്കാർക്ക് ഒരു ആശ്വാസമായിരുന്നു ആബ്ദീൻ ഡോക്ടർ.

350 ലേറെ ഡോക്ടർമാരുടെ മരണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. കേരളത്തിൽ ഇതാദ്യമാണ് കോവിഡ് മൂലം ഒരു ഡോക്ടറുടെ മരണം റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ആയിരത്തിലേറെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP